---
title: "സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം ; സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്"
english_title: "Accident involving private buses; several people, including school children, injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/374823/accident-involving-private-buses-several-people-including-school-children-injured"
published_at: "2026-07-27T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66e1dfd244c_1000693050.jpg"
keywords: []
---

# സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം ; സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

> **Lead Summary:** കോന്നി അട്ടച്ചാക്കലിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം.

## Article Content

കോന്നി അട്ടച്ചാക്കലിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം.

അപകടത്തിൽ സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.45-ഓടെയാണ് അപകടമുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. കോന്നിയിൽ നിന്ന് പത്തനംതിട്ടയിലേക്കും പത്തനംതിട്ടയിൽ നിന്ന് കോന്നിയിലേക്കും പോവുകയായിരുന്ന ബസുകളാണ് അട്ടച്ചാക്കലിൽ വെച്ച് നേർക്ക് നേർ കൂട്ടിയിടിച്ചത്.

അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. ഡ്രൈവർമാർക്കാണ് കൂടുതൽ പരിക്കേറ്റത് എന്നാണ് വിവരം. ബസിൽ സ്‌കൂൾ കുട്ടികളും ഉണ്ടായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സു‌ം ചേർന്ന് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവരെ 

കോന്നി താലൂക്ക് ആശുപത്രിയിലും കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചിലർക്ക് ഗുരുതര പരിക്കുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

അപകടത്തെ തുടർന്ന് കോന്നി - പത്തനംതിട്ട റൂട്ടിൽ കുറച്ച് നേരം ഗതാഗതം തടസ്സപ്പെട്ടു. പൊലീസും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.അപകട കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. അമിത വേഗതയാണോ അപകടത്തിന് കാരണമെന്നും പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/374823/accident-involving-private-buses-several-people-including-school-children-injured)