---
title: "കുളത്തിൽ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു"
english_title: "A class 10 student drowned while bathing in a pond."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/374759/a-class-10-student-drowned-while-bathing-in-a-pond"
published_at: "2026-07-26T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a660d8200389_1000692567.jpg"
keywords: []
---

# കുളത്തിൽ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

> **Lead Summary:** മലപ്പുറം വീടിനടുത്തുള്ള കുളത്തിൽ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരൂർ തൃപ്പങ്ങോട് പൊയിലിശ്ശേരി സ്വദേശി നസീം-റൗളാബി ദമ്പതികളുടെ മകൻ നിബിൻ ഷാൻ ആണ് ദാരുണമായി മരിച്ചത്.

## Article Content

മലപ്പുറം വീടിനടുത്തുള്ള കുളത്തിൽ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരൂർ തൃപ്പങ്ങോട് പൊയിലിശ്ശേരി സ്വദേശി നസീം-റൗളാബി ദമ്പതികളുടെ മകൻ നിബിൻ ഷാൻ ആണ് ദാരുണമായി മരിച്ചത്.

വീട്ടിൽ നിന്ന് ബന്ധുവിൻറെ മകനോടൊപ്പം പൊയിലിശ്ശേരി പള്ളിക്ക് സമീപമുള്ള കുളത്തിലേക്ക് കുളിക്കാൻ പോയതായിരുന്നു നിബിൻ. വൈകുന്നേരമായിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

കുളത്തിനകത്തെ ഗുഹയിൽ കുടുങ്ങിപ്പോയ നിലയിലായിരുന്നു. ഉടനെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂർ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/374759/a-class-10-student-drowned-while-bathing-in-a-pond)