---
title: "സ്കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം"
english_title: "Accident involving scooters; young man dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/374521/accident-involving-scooters-young-man-dies-tragically"
published_at: "2026-07-25T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6461d521979_1000691181.jpg"
keywords: []
---

# സ്കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** പന്തളത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കുരമ്പാല സ്വദേശി ഭഗവതി തെക്കേതിൽ അനീഷ് കുമാറാണ് മരിച്ചത്.

## Article Content

പന്തളത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കുരമ്പാല സ്വദേശി ഭഗവതി തെക്കേതിൽ അനീഷ് കുമാറാണ് മരിച്ചത്.

പന്തളം കുരമ്പാലയിൽ ഇന്നലെ രാത്രി 10.30-ഓടെയാണ് അപകടം നടന്നത്. അനീഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ എതിരെ വന്ന മറ്റൊരു സ്‌കൂട്ടറുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ അനീഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ എതിരെ വന്ന സ്കൂ‌ട്ടറിന്റെ യാത്രക്കാരനും പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/374521/accident-involving-scooters-young-man-dies-tragically)