---
title: "ദിവസവും തുണികൊണ്ട് തുടച്ച് ചന്ദനതിരി കത്തിച്ചു ; അമ്മയുടെ മൃതദേഹം മകൻ ആരുമറിയാതെ പൂജ ചെയ്‌തത്‌ മൂന്ന് ദിവസം"
english_title: "He wiped his mother's body with a cloth and lit sandalwood lamps every day; his son performed puja for three days without anyone knowing."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/374453/he-wiped-his-mothers-body-with-a-cloth-and-lit-sandalwood-lamps-every-day-his-son-performed-puja-for-three-days-without-anyone-knowing"
published_at: "2026-07-25T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a642bcd55693_1000690763.jpg"
keywords: []
---

# ദിവസവും തുണികൊണ്ട് തുടച്ച് ചന്ദനതിരി കത്തിച്ചു ; അമ്മയുടെ മൃതദേഹം മകൻ ആരുമറിയാതെ പൂജ ചെയ്‌തത്‌ മൂന്ന് ദിവസം

> **Lead Summary:** കൊല്ലം കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം മകൻ ആരുമറിയാതെ പൂജ ചെയ്‌തത്‌ മൂന്ന് ദിവസം. 

## Article Content

കൊല്ലം കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം മകൻ ആരുമറിയാതെ പൂജ ചെയ്‌തത്‌ മൂന്ന് ദിവസം. 

കുളത്തുപ്പുഴ ആർ പി എൽ 2F ക്വാട്ടേഴ്‌സിലെ ചിന്നത്താമ (80) യുടെ മൃതശരീരമാണ് മകൻ കൃഷ്‌ണ സ്വാമി മൂന്ന് ദിവസം മുറിക്കുള്ളിൽ സൂക്ഷിച്ച് പൂജ ചെയ്‌തത്‌. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് കൃഷ്‌ണ സ്വാമി.

ബുധനാഴ്‌ചയാണ് ചിന്നത്താമ മരിച്ചത്. ഇക്കാര്യം പുറത്തറിയിക്കാതെ മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിച്ച് ദിവസവും പൂജകൾ നടത്തുകയായിരുന്നു. കൃഷ്‌ണ സ്വാമിയും അമ്മയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

സംഭവം പുറത്തറിയുന്നത് കൃഷ്‌ണ സ്വാമിയുടെ മകൾ വീട്ടിലെത്തിയപ്പോഴാണ്. അകത്ത് ദുർഗന്ധം വമിക്കുന്നതും അസ്വാഭാവികതയും കണ്ട മകൾ ഉടൻ മറ്റ് ബന്ധുക്കളെയും കുളത്തൂപ്പുഴ പൊലീസിനെയും വിവരമറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുളത്തൂപ്പുഴ പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം പുഴുവരിച്ച് തുടങ്ങിയതായി കണ്ടെത്തി.

മാനസിക വൈകല്യമുള്ള താൻ മൃതദേഹം ദിവസവും നനഞ്ഞ തുണി കൊണ്ട് തുടക്കുകയും പൗഡറിടുകയും ചന്ദനതിരികൾ കത്തിച്ച് വെച്ച് പൂജ നടത്തുകയും ചെയ്തിരുന്നുവെന്ന് കൃഷ്‌ണ സ്വാമി പൊലീസിനോട് പറഞ്ഞു.തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/374453/he-wiped-his-mothers-body-with-a-cloth-and-lit-sandalwood-lamps-every-day-his-son-performed-puja-for-three-days-without-anyone-knowing)