---
title: "ചിക്കൻ മന്തി എന്ന് പറഞ്ഞ് മൃഗക്കൊഴുപ്പ് ചേർത്ത് വിൽപന ; വിവിധ ഹോട്ടലുകളിൽ പരിശോധന"
english_title: "Chicken Manti sold with animal fat added; Inspection at various hotels."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/374425/chicken-manti-sold-with-animal-fat-added-inspection-at-various-hotels"
published_at: "2026-07-24T20:46:00+05:30"
category: "News"
language: "ml"
image: "https://piravom.truevisionnews.com/image-uploads/6a6381c4315dd_1000690581.jpg"
keywords: []
---

# ചിക്കൻ മന്തി എന്ന് പറഞ്ഞ് മൃഗക്കൊഴുപ്പ് ചേർത്ത് വിൽപന ; വിവിധ ഹോട്ടലുകളിൽ പരിശോധന

> **Lead Summary:** മലപ്പുറം: തിരുരങ്ങാടിയിൽ നഗരസഭാ എൻഫോഴ്സസ്മെന്റ്റ് സ്ക്വാഡിൻ്റെ മിന്നൽ പരിശോധനയിൽ നിരവധി ഹോട്ടലുകളിൽ ചിക്കൻ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് മൃഗക്കൊഴുപ്പുകൾ ചേർത്ത് പാചകം ചെയ്‌ത്‌ വിൽപ്പന നടത്തുന്നതായി കണ്ടെത്തി.

## Article Content

മലപ്പുറം: തിരുരങ്ങാടിയിൽ നഗരസഭാ എൻഫോഴ്സസ്മെന്റ്റ് സ്ക്വാഡിൻ്റെ മിന്നൽ പരിശോധനയിൽ നിരവധി ഹോട്ടലുകളിൽ ചിക്കൻ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് മൃഗക്കൊഴുപ്പുകൾ ചേർത്ത് പാചകം ചെയ്‌ത്‌ വിൽപ്പന നടത്തുന്നതായി കണ്ടെത്തി.

പ്രത്യേക ചേരുവകൾ രുചിക്കും തിക്ക്‌നെസിനും വേണ്ടി ചേർക്കുന്നുണ്ടെങ്കിൽ ഉപഭോക്താക്കളെ അത് അറിയികാനായി ബോർഡുകൾ സ്ഥാപിക്കണമെന്ന നിയമം നിലവിലുള്ളപ്പോഴാണ് ഇത് ലംഘിച്ച് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ട‌ിക്കുന്ന തരത്തിൽ മന്തിയിൽ മൃഗക്കൊഴുപ്പ് ചേർത്ത് തയ്യാറാക്കുന്നതായി കണ്ടെത്തിയത്.

നഗരസഭാ പ്രദേശത്തെ വിവിധ ഹോട്ടലുകൾ, മീൻ മാർക്കറ്റുകൾ,കൂൾബാറുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ സ്‌ക്വാഡ് വ്യാപകമായ പരിശോധന നടത്തി. താലൂക്ക് ഓഫീസിന്റെ കാന്റീനിൽ നടത്തിയ പരിശോധനയിൽ സ്റ്റാളുകളിൽ നിന്ന് കൊണ്ടുവന്ന ചിക്കനിൽ നിന്ന് രക്തം കഴുകിക്കളയാതെ നേരിട്ട് മസാല പുരട്ടി വെച്ചതായി കണ്ടെത്തി.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കാന്റീൻ തുറന്ന് പ്രവർത്തിക്കരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകുകയും നോട്ടീസ് നൽകുകയും ചെയ്തു.

നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ മാർക്കറ്റ് റോഡിലെ ഒരു സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്തു.ബ്ലോക്ക് ഓഫീസ് കാന്റീൻ,താലൂക്ക് ആശുപത്രിയുടെ കാൻ്റീൻ തുടങ്ങിയ ഇടങ്ങളിൽ നിന്ന് പഴകിയതും തലേദിവസം പാചകം ചെയ്ത‌തുമായ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ എല്ലാ സ്ഥാപനങ്ങൾക്കും കാരണം കാണിക്കൽ നോട്ടീസ് നഗരസഭ നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/374425/chicken-manti-sold-with-animal-fat-added-inspection-at-various-hotels)