---
title: "ജോലിക്ക് പോകവേ ദുരന്തം ; നിയന്ത്രണം വിട്ട കാർ ഓടയുടെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചുകയറി അപകടം , 3 പേർ മരിച്ചു"
english_title: "Tragedy on the way to work; Car loses control and crashes into retaining wall of canal, 3 dead."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/374315/tragedy-on-the-way-to-work-car-loses-control-and-crashes-into-retaining-wall-of-canal-3-dead"
published_at: "2026-07-24T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a630bb47f8ab_1000690047.png"
keywords: []
---

# ജോലിക്ക് പോകവേ ദുരന്തം ; നിയന്ത്രണം വിട്ട കാർ ഓടയുടെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചുകയറി അപകടം , 3 പേർ മരിച്ചു

> **Lead Summary:** മഹാരാഷ്ട്ര: സത്താറ ജില്ലയിലെ ഫൽത്താനിൽ നിയന്ത്രണം വിട്ട കാർ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് കമിൻസ് ഇന്ത്യയിലെ 3 ജീവനക്കാർ മരിച്ചു. 2 പേർക്ക് ഗുരുതര പരിക്കേറ്റു.

## Article Content

മഹാരാഷ്ട്ര: സത്താറ ജില്ലയിലെ ഫൽത്താനിൽ നിയന്ത്രണം വിട്ട കാർ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് കമിൻസ് ഇന്ത്യയിലെ 3 ജീവനക്കാർ മരിച്ചു. 2 പേർക്ക് ഗുരുതര പരിക്കേറ്റു.

അതിവേഗത്തിലെത്തിയ സ്വിഫ്റ്റ് ഡിസൈർ കാറാണ് അപകടത്തിൽപ്പെട്ടത്.

ഉത്തർപ്രദേശ് അയോധ്യ സ്വദേശി മുഹമ്മദ് ഹുസൈൻ, ഝാർഖണ്ഡ് ജംഷഡ്പൂർ സ്വദേശികളായ അനിൽ ഹേമ്പ്ര, സദാനന്ദ് മുർമു എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഝാർഖണ്ഡ് സ്വദേശി സൗരഭ് കുമാർ, ബീഹാർ സ്വദേശി സിതാരെ എന്നിവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ശക്തമായ ഇടിയിൽ കാർ പൂർണ്ണമായും തകർന്നു.

അമിതവേഗതയാണോ സാങ്കേതിക തകരാറാണോ കാരണമെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/374315/tragedy-on-the-way-to-work-car-loses-control-and-crashes-into-retaining-wall-of-canal-3-dead)