---
title: "ഭൂമി തർക്കത്തെ തുടർന്നുള്ള വൈരാഗ്യം ; മകൻ അച്ഛനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി"
english_title: "Enmity over land dispute; Son kills father by hitting him on the head with a hammer."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/374277/enmity-over-land-dispute-son-kills-father-by-hitting-him-on-the-head-with-a-hammer"
published_at: "2026-07-24T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5305ae8f2d9_crime.jpg"
keywords: []
---

# ഭൂമി തർക്കത്തെ തുടർന്നുള്ള വൈരാഗ്യം ; മകൻ അച്ഛനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

> **Lead Summary:** തൃശൂർ : ഭൂമി തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്തിൽ മകൻ അച്ഛനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.

## Article Content

തൃശൂർ : ഭൂമി തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്തിൽ മകൻ അച്ഛനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.

തൃശൂർ മടവാക്കരയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.മടവാക്കര സ്വദേശിയായ 89 കാരൻ കൃഷ്‌ണനാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ മകൻ രാധാകൃഷ്ണനെ (54) തൃശൂർ പൊലീസ് അറസ്റ്റ് ചെയ്‌.മൂന്ന് ദിവസത്തോളം പഴക്കമുള്ളതാണ് മൃതദേഹമെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്‌ചയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.

മറ്റൊരു മകൻ്റെ വീട്ടിൽ താമസിച്ചിരുന്ന കൃഷ്‌ണനെ ഇടതു ചെവിയോട് ചേർന്ന് ആഴത്തിൽ മുറിവേറ്റ നിലയിൽ കട്ടിലിൽ ഇരിക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. ചുറ്റികകൊണ്ടുള്ള ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഭൂമി മകന്റെ പേരിൽ എഴുതി നൽകിയിട്ടും രാധാകൃഷ്ണൻ തന്നെ സംരക്ഷിക്കുകയോ ജീവനാംശം നൽകുകയോ ചെയ്‌തില്ലെന്ന് ആരോപിച്ച് കൃഷ്‌ണൻ മുൻപ് മകനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിലുള്ള കടുത്ത പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/374277/enmity-over-land-dispute-son-kills-father-by-hitting-him-on-the-head-with-a-hammer)