---
title: "ഫോൺ നന്നാക്കാൻ നൽകിയ ചിത്രങ്ങൾ ചോർത്തി ഭീഷണി; സ്റ്റുഡിയോ ഉടമ റിമാൻഡിൽ"
english_title: "Studio owner remanded in custody after threatening to leak photos given for phone repair."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/374250/studio-owner-remanded-in-custody-after-threatening-to-leak-photos-given-for-phone-repair"
published_at: "2026-07-24T09:10:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62df35382b4_1000689675.png"
keywords: []
---

# ഫോൺ നന്നാക്കാൻ നൽകിയ ചിത്രങ്ങൾ ചോർത്തി ഭീഷണി; സ്റ്റുഡിയോ ഉടമ റിമാൻഡിൽ

> **Lead Summary:** പെരുമ്പാവൂർ : സ്ത്രീകളുടെ നഗ്‌നചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ റെക്കോഡിങ് സ്റ്റുഡിയോ ഉടമ തണ്ടേക്കാട് ചിരയ്ക്കക്കുടി വീട്ടിൽ സി ആർ മുഹമ്മദ് റാഫി അറസ്റ്റിലായി.

## Article Content

പെരുമ്പാവൂർ : സ്ത്രീകളുടെ നഗ്‌നചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ റെക്കോഡിങ് സ്റ്റുഡിയോ ഉടമ തണ്ടേക്കാട് ചിരയ്ക്കക്കുടി വീട്ടിൽ സി ആർ മുഹമ്മദ് റാഫി അറസ്റ്റിലായി.

ഫോൺ ടെക്നീഷ്യൻകൂടിയായ ഇയാളുടെ അടുത്ത് 2018 ൽ ഡിസ്പ്ലേ മാറ്റാൻ കൊടുത്തപ്പോൾ അതിലുണ്ടായിരുന്ന കൂട്ടുകാരിയുടെയും തൻ്റേയും ചിത്രങ്ങളും വിഡിയോയും കംപ്യൂട്ടറിൽ സേവ് ചെയ്തശേഷം അടുത്തിടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തെന്ന പരാതിയിലാണ് കേസെടുത്തത്.

ഡബ്ബിങ്ങിനെത്തിയപ്പോൾ എടുത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തതിനും ഭീഷണിപ്പെടുത്തിയതിനും മറ്റാരു യുവതിയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/374250/studio-owner-remanded-in-custody-after-threatening-to-leak-photos-given-for-phone-repair)