---
title: "എറണാകുളത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Youth found dead after being hit by train in Ernakulam.,"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/374127/youth-found-dead-after-being-hit-by-train-in-ernakulam"
published_at: "2026-07-23T15:11:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61e1c7d7393_1000460626.png"
keywords: []
---

# എറണാകുളത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ആലുവ : ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

ആലുവ : ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

പള്ളുരുത്തി പി ഡി റോഡ് മുളങ്ങാട്ട് വീട്ടിൽ ജോസഫ് സേവ്യറിനെയാണ് അമ്പാട്ടുകാവ് മെട്രോ സ്റ്റേഷന് പിന്നിലെ റെയിൽ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.41 വയസായിരുന്നു.

വർഷങ്ങളോളം വിദേശത്തായിരുന്ന ജോസഫ് സേവ്യർ കഴിഞ്ഞ ഒരു വർഷമായി നാട്ടിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തു‌വരികയായിരുന്നു. സംഭവ ദിവസം ഉച്ചവരെ ആലുവ എടയപ്പുറത്തെ സൈറ്റിൽ ജോലി ചെയ്തിരുന്നു.

ഇവിടെ നിന്നും ഉച്ചയോടെ ഭക്ഷണം കഴിക്കാൻ പോയ അദ്ദേഹം തിരിച്ചെത്തിയില്ല. ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ജോസഫ് സേവ്യറിന്റെ ബൈക്ക് സമീപത്തെ മെട്രോ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത‌ നിലയിൽ കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/374127/youth-found-dead-after-being-hit-by-train-in-ernakulam)