---
title: "രാവിലെ സ്കൂളിലേക്ക് പോകവേ അപകടം ;  ഓട്ടോ മറിഞ്ഞ് 7 കുട്ടികൾക്ക് പരിക്ക്"
english_title: "Accident on way to school in the morning; 7 children injured after auto overturns."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/374027/accident-on-way-to-school-in-the-morning-7-children-injured-after-auto-overturns"
published_at: "2026-07-23T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a617922d7cb7_1000688414.jpg"
keywords: []
---

# രാവിലെ സ്കൂളിലേക്ക് പോകവേ അപകടം ;  ഓട്ടോ മറിഞ്ഞ് 7 കുട്ടികൾക്ക് പരിക്ക്

> **Lead Summary:** കാസർകോട്:സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നടപ്പാതയിൽ തട്ടിമറിഞ്ഞ് 7 കുട്ടികൾക്ക് പരിക്ക്.

## Article Content

കാസർകോട്:സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നടപ്പാതയിൽ തട്ടിമറിഞ്ഞ് 7 കുട്ടികൾക്ക് പരിക്ക്.

ബുധനാഴ്ച രാവിലെ 9 മണിക്ക് കാസർകോട് MG റോഡിൽ ഫോർട്ട് റോഡ് - ചക്കര ബസാർ കവലയ്ക്ക് സമീപത്താണ് അപകടം.

കീഴൂരിൽ നിന്ന് പള്ളം ടി ഐ എൽപി , കാസർകോട് ഗവ. യുപി, മഡോണയുപി സ്കൂളുകളിലെ ഒന്ന്, രണ്ട്, ഏഴ് ക്ലാസുകളിലെ വിദ്യാർഥികളുമായി പോയ കീഴൂർ കടപ്പുറത്തെ ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.

മഡോണ സ്കൂളിലേക്ക് പോകുന്നതിനിടെ നടപ്പാതയുടെ സ്ലാബിൽ തട്ടിയാണ് വണ്ടിയുടെ നിയന്ത്രണം നഷ്ടമായത്.

നാട്ടുകാരും വഴിയാത്രക്കാരും ഓടിയെത്തി ഓട്ടോ ഉയർത്തി കുട്ടികളെ പുറത്തെടുത്തു. തുടർന്ന് പരിക്കേറ്റ കുട്ടികളെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/374027/accident-on-way-to-school-in-the-morning-7-children-injured-after-auto-overturns)