---
title: "നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; 27-കാരന് ദാരുണാന്ത്യം"
english_title: "A 27-year-old man died tragically after his bike lost control and hit an electric pole and fell into a river."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373911/a-27-year-old-man-died-tragically-after-his-bike-lost-control-and-hit-an-electric-pole-and-fell-into-a-river"
published_at: "2026-07-22T13:27:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60780900d44_1000687363.jpg"
keywords: []
---

# നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; 27-കാരന് ദാരുണാന്ത്യം

> **Lead Summary:** അങ്കമാലി : തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂക്കന്നൂർ ചൂളപുര പുതുശ്ശേരി വീട്ടിൽ ഡേവിസിൻ്റെ മകൻ ഡെനിൻ ആണ് മരിച്ചത്.

## Article Content

അങ്കമാലി : തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂക്കന്നൂർ ചൂളപുര പുതുശ്ശേരി വീട്ടിൽ ഡേവിസിൻ്റെ മകൻ ഡെനിൻ ആണ് മരിച്ചത്.

അങ്കമാലി തുറവൂർ കൊമര പാടശേഖര-വാതക്കാട് റോഡിൽ ബുധനാഴ്‌ച പുലർച്ചെ 2.10 ഓടെയായിരുന്നു അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച ശേഷം റോഡരികിലെ കാനയിലേക്ക് പതിക്കുകയായിരുന്നു.

ശബ്ദം കേട്ടെത്തിയ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഡെനിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373911/a-27-year-old-man-died-tragically-after-his-bike-lost-control-and-hit-an-electric-pole-and-fell-into-a-river)