---
title: "പാഴൂർ–പേപ്പതി ബൈപ്പാസ് യാഥാർഥ്യത്തിലേക്ക്; സംയുക്ത പരിശോധന നടത്തി"
english_title: "Pazhoor-Peppathi bypass becomes a reality; Joint inspection conducted."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373887/pazhoor-peppathi-bypass-becomes-a-reality-joint-inspection-conducted"
published_at: "2026-07-22T11:48:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a606978b7799_Untitled-2.jpg"
keywords: []
---

# പാഴൂർ–പേപ്പതി ബൈപ്പാസ് യാഥാർഥ്യത്തിലേക്ക്; സംയുക്ത പരിശോധന നടത്തി

> **Lead Summary:** പിറവം: എറണാകുളം- പിറവം റോഡിൽ തുടർച്ചയായ വളവും തിരുവുമുള്ള പാഴൂർ- പേപ്പതി ഭാഗത്ത് ബൈപ്പാസ് നിർമ്മാണത്തിനുള്ള സംയുക്ത പരിശോധന നടത്തി.

## Article Content

പിറവം: എറണാകുളം- പിറവം റോഡിൽ തുടർച്ചയായ വളവും തിരുവുമുള്ള പാഴൂർ- പേപ്പതി ഭാഗത്ത് ബൈപ്പാസ് നിർമ്മാണത്തിനുള്ള സംയുക്ത പരിശോധന നടത്തി.

പൊതുമരാമത്ത്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സ്ഥലം സർവേ നടത്തി അതിർത്തി കല്ലുകൾ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. പിറവം, മണീട് വില്ലേജുകളിൽ സർവേ നടത്താൻ മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ കൂടുതൽ ഉദ്യോഗസ്ഥരെ വിട്ടുതരാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

മുൻസിപ്പൽ ചെയർമാൻ കെ.ആർ. പ്രദീപ്‌കുമാർ, കൗൺസിലർമാർ, രാഷ്ട്രീയ പ്രതിനിധികൾ,പി.ഡബ്ല്യു.ഡി മുവാറ്റുപുഴ അസി. എക്സി. എഞ്ചിനീയർ അരുൺ എംഎസ്, പിറവം അസിസ്റ്റൻറ് എഞ്ചിനീയർ ടികെ. ദീപ, പിറവം വില്ലേജ് ഓഫീസർ മനോജ്, മണീട് വില്ലേജ് ഓഫീസർ രാജേഷ് സിആർ. തുടങ്ങിയവർ സംയുക്ത പരിശോധനയിൽ സന്നിഹിതരായിരുന്നു.

പാഴൂർ അമ്പലപ്പടി മുതൽ പേപ്പതി വരെയുള്ള 1-2 കിലോമീറ്റർ ഭാഗത്ത് അപകടകരമായ വളവുകൾ ഉള്ളതിനാൽ ഇത് സ്ഥിരം അപകട മേഖലയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373887/pazhoor-peppathi-bypass-becomes-a-reality-joint-inspection-conducted)