---
title: "രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Doctor collapses and dies while examining patient."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373858/doctor-collapses-and-dies-while-examining-patient"
published_at: "2026-07-22T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6042ad2d64a_1000402040.png"
keywords: []
---

# രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു.

## Article Content

രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു.

ആലപ്പുഴ മണ്ണഞ്ചേരിയിലെ കാരുണ്യ ആശുപത്രിയിലാണ് സംഭവം. തൃശൂർ സ്വദേശിയായ ഡോ. ദേവാനന്ദ് (74) ആണ് മരിച്ചത്.

ഇന്ന് രാവിലെ ആശുപത്രിയിൽ എത്തിയ രോഗിയെ പരിശോധിക്കുകയായിരുന്നു ഡോ. ദേവാനന്ദ്. പരിശോധനയ്ക്കിടെ പെട്ടെന്ന് അസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെ മറ്റ് ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏറെ വർഷങ്ങളായി മണ്ണഞ്ചേരി കാരുണ്യ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന മുതിർന്ന ഡോക്ടറാണ് ദേവാനന്ദ്. രോഗികളോട് വളരെ കരുണയോടെയും സൗമ്യമായും പെരുമാറുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ആശുപത്രി ജീവനക്കാരും നാട്ടുകാരും പറയുന്നു. പ്രായാധിക്യം ഉണ്ടായിരുന്നെങ്കിലും ദിവസവും സ്ഥിരമായി ആശുപത്രിയിലെത്തി രോഗികളെ കാണുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു.

ഡോക്ടറുടെ പെട്ടെന്നുള്ള വിയോഗ വാർത്ത ആശുപത്രിയിലെ ജീവനക്കാർക്കും ചികിത്സയ്ക്ക് എത്തിയ രോഗികൾക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373858/doctor-collapses-and-dies-while-examining-patient)