---
title: "സാരിയിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കെയ്‌സിൽ ; അന്വേഷണം ഊർജിതം"
english_title: "Woman's body found wrapped in saree in suitcase; investigation intensifies."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373856/womans-body-found-wrapped-in-saree-in-suitcase-investigation-intensifies"
published_at: "2026-07-22T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6041d6a4994_1000460626.png"
keywords: []
---

# സാരിയിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കെയ്‌സിൽ ; അന്വേഷണം ഊർജിതം

> **Lead Summary:** ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്യൂട്ട്കെയ്‌സിനുള്ളിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം.

## Article Content

ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്യൂട്ട്കെയ്‌സിനുള്ളിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം.

തടാകത്തിൽ വലിയൊരു സ്യൂട്ട്കെയ്‌സ് പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാരാണ് ഉടൻ പൊലീസിനെ വിവരമറിയിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം സ്യൂട്ട്കെയ്‌സ് കരയ്ക്കെത്തിച്ച് പരിശോധിച്ചു. തുറന്നുനോക്കിയപ്പോൾ അതിനുള്ളിൽ സാരിയിൽ പൊതിഞ്ഞ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടത്. മൃതദേഹത്തിൻ്റെ ഒരു ഭാഗം സ്യൂട്ട്കെയ്‌സിന് പുറത്തേക്ക് തള്ളിനിൽക്കുന്ന അവസ്ഥയിലായിരുന്നു.

മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച സ്ത്രീ ആരാണെന്നും എത്ര ദിവസം മുൻപാണ് കൊലപാതകം നടന്നതെന്നും സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. പ്രാഥമിക പരിശോധനയിൽ മൃതദേഹം ഏറെക്കുറെ വിഘടിച്ച നിലയിലാണെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ പൊലീസ് കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. സ്യൂട്ട്കെയ്സ് ആരാണ് തടാകത്തിൽ ഉപേക്ഷിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.തടാകത്തിന് ചുറ്റുമുള്ളവരോടും സ്ത്രീകളെ കാണാതായതായി പരാതിയുള്ളവരോടും വിവരം നൽകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373856/womans-body-found-wrapped-in-saree-in-suitcase-investigation-intensifies)