---
title: "പിറവത്ത് തെരുവ് നായ്ക്കളുടെ ആക്രമണം: രണ്ട് ആടുകൾ കടിച്ചു കൊല്ലപ്പെട്ടു"
english_title: "Stray dog ​​attack in Piravath: Two sheep killed after being bitten."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373811/stray-dog-attack-in-piravath-two-sheep-killed-after-being-bitten"
published_at: "2026-07-21T20:33:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f8a653549b_1000686652.jpg"
keywords: []
---

# പിറവത്ത് തെരുവ് നായ്ക്കളുടെ ആക്രമണം: രണ്ട് ആടുകൾ കടിച്ചു കൊല്ലപ്പെട്ടു

> **Lead Summary:** പിറവം: മണീട് പഞ്ചായത്ത് എട്ടാം വാർഡിൽ മേമ്മുഖം കാലാപ്പിള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു. വടക്കുംകരയിൽ കുര്യൻ വി ഐസക്കിന്റെ ആട്ടിൻകൂട്ടിലാണ് സംഭവം.

## Article Content

പിറവം: മണീട് പഞ്ചായത്ത് എട്ടാം വാർഡിൽ മേമ്മുഖം കാലാപ്പിള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു. വടക്കുംകരയിൽ കുര്യൻ വി ഐസക്കിന്റെ ആട്ടിൻകൂട്ടിലാണ് സംഭവം.

പുലർച്ചെ തീറ്റ കൊടുക്കാൻ എത്തിയപ്പോഴാണ് നായ്ക്കൂട്ടം ആടുകളെ കടിക്കുന്നത് വീട്ടുകാർ കാണുന്നത്. ഗർഭിണിയായ ആടും മുട്ടനാടും ഉൾപ്പെടെ 2 ആടുകളെയാണ് നായ്ക്കൾ കടിച്ചു കൊന്നത്. ഏറെ പണിപ്പെട്ടാണ് നായ്ക്കളെ ഓടിച്ചത്.

മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാർ ഭീതിയിലാണ്. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373811/stray-dog-attack-in-piravath-two-sheep-killed-after-being-bitten)