---
title: "പാമ്പാക്കുട വൈഎംസിഎ യുടെ പ്രവർത്തനവർഷത്തിന് തുടക്കം; മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു"
english_title: "Pambakkudda YMCA operational year begins; Minister Anoop Jacob inaugurates."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373722/pambakkudda-ymca-operational-year-begins-minister-anoop-jacob-inaugurates"
published_at: "2026-07-21T14:24:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f348b8a749_Untitled-2.jpg"
keywords: []
---

# പാമ്പാക്കുട വൈഎംസിഎ യുടെ പ്രവർത്തനവർഷത്തിന് തുടക്കം; മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** പാമ്പാക്കുട വൈഎംസിഎ യുടെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥനോരഹണം, പ്രവർത്തനോൽഘാടനം, ചാരിറ്റി വിതരണം ,ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബിന്റെ സ്വീകരണം എന്നിവ പാമ്പാക്കുട വൈഎംസിഎ കോർട്ടിൽ വച്ച് നടന്നു.

## Article Content

പാമ്പാക്കുട വൈഎംസിഎ യുടെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥനോരഹണം, പ്രവർത്തനോൽഘാടനം, ചാരിറ്റി വിതരണം ,ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബിന്റെ സ്വീകരണം എന്നിവ പാമ്പാക്കുട വൈഎംസിഎ കോർട്ടിൽ വച്ച് നടന്നു.

പ്രസ്തുത ചടങ്ങുകൾ ബഹു. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പാമ്പാക്കുട വൈഎംസിഎ പ്രസിഡന്റ് ശ്രീ ബെൽരാജ്. ഇ അധ്യക്ഷത വഹിച്ചു.

വൈഎംസിഎ നാഷണൽ പ്രോപ്പർട്ടി കമ്മിറ്റി ചെയർമാൻ പ്രൊഫ ജോയി C ജോർജ്,മുവാറ്റുപുഴ സബ് റീജിയൻ ചെയർമാൻ കെവി രാജു,പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീ കുഞ്ഞുമോൻ ഫിലിപ്പ്, മുവാറ്റുപുഴ സബ് റീജിയൻ ജനറൽ കൺവീനർ ശ്രീ ടോമി ജോസഫ്, പാമ്പാക്കുട സെന്റ് ജോൺസ് എഫസോസ് പള്ളി വികാരി Rev. Fr ടോം ബേബി, പാമ്പാക്കുട ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ശ്രീമതി സിൻസി പൗലോസ്, ശ്രീമതി അൻസു പൗലോസ് എന്നിവർ സംബന്ധിച്ചു.

സമ്മേളനത്തിൽ വച്ച് 2026 വർഷത്തിൽ ഉന്നത വിജയം കരസ്ഥ മാക്കിയ  വൈഎംസിഎ അംഗങ്ങളുടെ കുട്ടികളെ ആദരിക്കുകയും ,ചാരിറ്റി വിതരണം നടത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373722/pambakkudda-ymca-operational-year-begins-minister-anoop-jacob-inaugurates)