---
title: "ഫ്ലാറ്റിൻ്റെ പതിനേഴാം നിലയിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "Plus One student dies tragically after falling from the 17th floor of his flat."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373586/plus-one-student-dies-tragically-after-falling-from-the-17th-floor-of-his-flat"
published_at: "2026-07-20T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e444e849d9_1000685231.jpg"
keywords: []
---

# ഫ്ലാറ്റിൻ്റെ പതിനേഴാം നിലയിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂരിൽ ഫ്ലാറ്റിൻ്റെ പതിനേഴാം നിലയിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മട്ടന്നൂർ വായന്തോട് സ്വദേശി കെ.പി. സംപ്രത്തിന്റെയും നജിലയുടെയും മകൻ അനീഖ് സംപ്രത്ത് ആണ് മരണപ്പെട്ടത്.

## Article Content

കണ്ണൂരിൽ ഫ്ലാറ്റിൻ്റെ പതിനേഴാം നിലയിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മട്ടന്നൂർ വായന്തോട് സ്വദേശി കെ.പി. സംപ്രത്തിന്റെയും നജിലയുടെയും മകൻ അനീഖ് സംപ്രത്ത് ആണ് മരണപ്പെട്ടത്.

> ഞായറാഴ്‌ച അർധരാത്രി 12.30-ഓടെയാണ് സംഭവം. കണ്ണൂർ തെക്കീബസാറിനടുത്തുള്ള ഫ്ലാറ്റിലാണ് അനീഖ് വീണത്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനോട് "റൂമിൽ ഭക്ഷണം കൊടുക്കാനാണ്" എന്ന് പറഞ്ഞാണ് അനീഖ് ഫ്ലാറ്റിനകത്ത് പ്രവേശിച്ചത്.

തുടർന്ന് ഫ്ലാറ്റിൻ്റെ ഏറ്റവും മുകളിലത്തെ നിലയായ പതിനേഴാം നിലയിൽ നിന്ന് പുറത്തേക്ക് വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അനീഖിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ഭവൻസ് സ്കൂ‌ളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു അനീഖ്.അസീം സംപ്രത്ത് സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373586/plus-one-student-dies-tragically-after-falling-from-the-17th-floor-of-his-flat)