---
title: "ഡ്യൂട്ടിക്കിടെ വാഹനാപകടം ; ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം"
english_title: "Fire Force officer dies in road accident while on duty."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373468/fire-force-officer-dies-in-road-accident-while-on-duty"
published_at: "2026-07-20T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dbadd7db38_1000684615.png"
keywords: []
---

# ഡ്യൂട്ടിക്കിടെ വാഹനാപകടം ; ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

> **Lead Summary:** പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു.ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലായിരുന്ന രഞ്ജിത് കുമാർ സഞ്ചരിച്ചിരുന്ന അഗ്നിരക്ഷാവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 39 വയസായിരുന്നു.

## Article Content

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു.ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലായിരുന്ന രഞ്ജിത് കുമാർ സഞ്ചരിച്ചിരുന്ന അഗ്നിരക്ഷാവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 39 വയസായിരുന്നു.

തമിഴ്‌നാട്ടിൽ നിന്ന് ശബരിമല ദർശനത്തിനെത്തിയ തീർഥാടകരുടെ, റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറിയാണ് വാഹനം മറിഞ്ഞത്. അപകട സമയത്ത് പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. രഞ്ജിത്തിൻ്റെ ഒപ്പം ഉണ്ടായിരുന്ന ആലപ്പുഴ ഫയർ സ്റ്റേഷനിലെ ഡ്രൈവർ അഭിലാഷ് ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്. വനം വകുപ്പിന്റെ വാഹനത്തിലും മറ്റൊരു ജീപ്പിലും ഫയർഫോഴ്‌സ് വാഹനം ഇടിച്ചു.വാഹനം പൂർണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373468/fire-force-officer-dies-in-road-accident-while-on-duty)