---
title: "കെ.എം മാണി എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു  "
english_title: "K.M. Mani Education Excellence Awards distributed."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373459/km-mani-education-excellence-awards-distributed"
published_at: "2026-07-20T11:16:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dbae84dc2c_Untitled-2.jpg"
keywords: []
---

# കെ.എം മാണി എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു  

> **Lead Summary:** പിറവം : മുൻ മന്ത്രിയും കേരളകോൺഗ്രസ് സ്ഥാപക നേതാവും ആയിരുന്ന കെ. എം മാണിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ കെ എം മാണി എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു.

## Article Content

പിറവം : മുൻ മന്ത്രിയും കേരളകോൺഗ്രസ് സ്ഥാപക നേതാവും ആയിരുന്ന കെ. എം മാണിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ കെ എം മാണി എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു.

നിയോജക മണ്ഡലത്തിലെ +2 വിന് A + കിട്ടിയ കുട്ടികൾക്കാണ് അവാർഡുകളും ബാക് പാക്ക് ലാപ്ടോപ്പ് ബാഗും സമ്മാനിച്ചത്.

പ്രിയങ്കരനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ സ്മരണക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്.

പിറവത്ത് കുട്ടികളുടെ പാർക്കിൽ നടന്ന ചടങ്ങ് മുൻ കേന്ദ്ര മന്ത്രി പ്രാഫ കെ വി തോമസ് ഉദ്ഘാടനം ചെയ്തു മുൻ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ പിറവം നഗരസഭ ചെയർപേഴ്സനുമായ സാബു കെ ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് സിറിയക്ക് ചാഴിക്കാടൻ മുഖ്യപ്രഭാഷണം നടത്തി പ്രശസ്ത മെൻ്റലിസ്റ്റ് നിമ്പിൻ നിരവത്ത് മോട്ടിവേഷൻ ക്ലാസ് നയിച്ചു.

  പിറവം നിയോജകമണ്ഡലത്തിലെ ഏറ്റവും കൂടുതൽ എ പ്ലസ് കരസ്തമാക്കിയ എം കെ എം ഹയർ സെക്കൻഡറി സ്കൂളിനെയും, വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിനെയും ട്രോഫി നൽകി ആദരിച്ചു. പിറവം നഗരസഭാ പരിധിയിൽ മികച്ച വിജയങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളായ സാനിയ സാജൻ വെള്ളുക്കാട്ടിലിനെയും, രുത്ത് മോൾ നെല്ലിക്കലിനെയും, മേഘ മരിയ ലാലിനെയും ആൻ മരിയ വിജു മലേപ്പിള്ളിലെയും, സോഷ്യൽ മീഡിയയിലൂടെ സഗീതത്തിലൂടെ വൈറൽ ആയ എം കെ എം ഹൈ സ്കൂൾ 8 ക്ലാസ്സ്‌ വിദ്യാർത്ഥി അലോഷി ആന്റണി ഷിബുവിനെയും പ്രത്യേകം ആദരിച്ചു.

ടോമി കെ തോമസ് ,അഡ്വ ജൂലി സാബു, ,കെ.പി സലിം , ഡോ എ സി പീറ്റർ , വിൽസൻ പൗലോസ്, അഡ്വ മോർണി കുര്യാക്കോസ് , എബി എൻ ഏലിയാസ്, ജോൺ സൺ പാർപ്പാട്ടിൽ എന്നിവർ പ്രസംഗിച്ചു.

അമേരിക്കയിലെ മലയാളി സംഘടനയായ ഫോമ കുന്നുംപുറം ഗവ സകൂളിന് നൽകിയ കമ്പ്യൂട്ടറിൻ്റെയും + 2 കുട്ടികൾക്ക് നൽകിയ ബാഗിൻ്റെയും വിതരണം ഫോമ കേരള കൺവെൻഷൻ മീഡിയ സെൽ കൺവീനർ മനു ജേക്കബ് സാബു നിർവ്വഹിച്ചു.

നേതാക്കളായ സുരേഷ് ചന്ദേലി , തമ്പി പുതുവാകുന്നേൽ,പോൾ കൊമ്പനാൽ,ജോസ് പാറേക്കാട്ടിൽ,സോജൻ തോട്ടത്തിൽ തുടങ്ങിയവർ നേത്വത്വം നൽകി യോഗത്തിന് സാജു ചെന്നാട്ട് നന്ദിയും സോണി ജോബ് സ്വാഗതവും പറഞ്ഞു.300 ൽ അധികം കുട്ടികളും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373459/km-mani-education-excellence-awards-distributed)