---
title: "കൂട്ട ആത്മഹത്യാശ്രമം ; കളനാശിനി വിഷം കഴിച്ച അമ്മയും അമ്മയും മകളും മരിച്ചു , പിതാവും മകനും ഗുരുതരാവസ്ഥയിൽ "
english_title: "Mass suicide attempt; Mother, mother and daughter die after consuming herbicide, father and son in critical condition."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373295/mass-suicide-attempt-mother-mother-and-daughter-die-after-consuming-herbicide-father-and-son-in-critical-condition"
published_at: "2026-07-19T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c47b6c3cd3_1000683428.jpg"
keywords: []
---

# കൂട്ട ആത്മഹത്യാശ്രമം ; കളനാശിനി വിഷം കഴിച്ച അമ്മയും അമ്മയും മകളും മരിച്ചു , പിതാവും മകനും ഗുരുതരാവസ്ഥയിൽ 

> **Lead Summary:** അയർക്കുന്നത്ത് കുടുംബം മുഴുവൻ വിഷം കഴിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചു. ജോബിയുടെ ഭാര്യ ജോസ്‌, മൂത്തമകൾ മരിയ തെരേസ തോമസ് എന്നിവരാണ് മരിച്ചത്.

## Article Content

അയർക്കുന്നത്ത് കുടുംബം മുഴുവൻ വിഷം കഴിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചു. ജോബിയുടെ ഭാര്യ ജോസ്‌, മൂത്തമകൾ മരിയ തെരേസ തോമസ് എന്നിവരാണ് മരിച്ചത്.

ഇന്നലെ പുലർച്ചെ 5.30നാണ് മരിയ മരണപ്പെട്ടത്. മകളുടെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വൈകിട്ട് 4 മണിയോടെ അമ്മ ജോസ‌നയും മരിച്ചു.

ജോസ്‌നയുടെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്മോർട്ടം ചെയ്യും. ഇരുവരുടെയും സംസ്കാരം പിന്നീട് നടക്കും. തിങ്കളാഴ്ച്‌ച വൈകിട്ടാണ് അയർക്കുന്നം മറ്റപ്പള്ളി ചിറപ്പുറം വീട്ടിൽ ജോബി(50), ഭാര്യ ജോസ്‌, മക്കളായ മരിയ(16), ഇളയമകൻ എന്നിവരെ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്.

സമീപത്ത് കളനാശിനിയുടെ കുപ്പിയും ഉണ്ടായിരുന്നു. തിങ്കളാഴ്‌ച ഉച്ച മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ജോസ്‌നയുടെ സഹോദരൻ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. വീട് പൂട്ടിയ നിലയിലായിരുന്നു. പിൻവാതിൽ ചവിട്ടിത്തുറന്ന് നാട്ടുകാരുടെ സഹായത്തോടെ നാലുപേരെയും ആശുപത്രിയിലെത്തിച്ചു.

മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളജിലും ഇളയ മകനെ കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ജോബിയുടെ നില ഇപ്പോഴും അതീവ ഗുരുതരമാണ്. ഇളയ മകനും ചികിത്സയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം തുടരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373295/mass-suicide-attempt-mother-mother-and-daughter-die-after-consuming-herbicide-father-and-son-in-critical-condition)