---
title: "ഷട്ടിൽ കളിക്കുന്നതിനിടെ വീടിന്റെ ടെറസിൽ നിന്ന് വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം"
english_title: "A 13-year-old boy died tragically after falling from his house terrace while playing shuttlecock."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373261/a-13-year-old-boy-died-tragically-after-falling-from-his-house-terrace-while-playing-shuttlecock"
published_at: "2026-07-18T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ba6db8c0ca_1000683151.jpg"
keywords: []
---

# ഷട്ടിൽ കളിക്കുന്നതിനിടെ വീടിന്റെ ടെറസിൽ നിന്ന് വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം

> **Lead Summary:** ഷട്ടിൽ കളിക്കുന്നതിനിടെ വീടിന്റെ ടെറസിൽ നിന്ന് വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം.

## Article Content

ഷട്ടിൽ കളിക്കുന്നതിനിടെ വീടിന്റെ ടെറസിൽ നിന്ന് വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം.

തട്ട പടുവുങ്കൽ മേലേമുറി വിനോദ് ഭവനിൽ അർജ്ജുൻ (13) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30-യോടെയാണ് സംഭവം. വീടിൻ്റെ ടെറസിൽ സഹോദരിക്കൊപ്പം ഷട്ടിൽ കളിച്ചുകൊണ്ടിരുന്നതിനിടെയാണ് അർജ്ജുൻ താഴേക്ക് വീണത്.

ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെയുള്ള അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373261/a-13-year-old-boy-died-tragically-after-falling-from-his-house-terrace-while-playing-shuttlecock)