---
title: "യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "The young man was found dead at home."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373154/the-young-man-was-found-dead-at-home"
published_at: "2026-07-18T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b216e193a5_1000682606.jpg"
keywords: []
---

# യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കാഞ്ഞങ്ങാട്: യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

കാഞ്ഞങ്ങാട്: യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചിത്താരി കല്ലിങ്കാലിലെ കൃഷ്ണന്റെയും ശാരദയുടെയും മകൻ കെ പി കൃപേഷ് (38) ആണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെ 5.30ഓടെയാണ് കൃപേഷിനെ വീട്ടിൽ കണ്ടെത്തിയത്. മാസങ്ങൾക്കുമുമ്പാണ് കൃപേഷ് ഗൾഫിൽനിന്ന് നാട്ടിലെത്തിയത്.

ഹൊസ്‌ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373154/the-young-man-was-found-dead-at-home)