---
title: "ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; പണം വെള്ളത്തിൽ മുക്കി രക്ഷപ്പെടാൻ ശ്രമം , മൂന്ന് പേർ പിടിയിൽ"
english_title: "Selling MDMA under the guise of a gym; Attempting to escape by drowning the money in water; Three arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373131/selling-mdma-under-the-guise-of-a-gym-attempting-to-escape-by-drowning-the-money-in-water-three-arrested"
published_at: "2026-07-18T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b13aa50f07_1000682534.jpg"
keywords: []
---

# ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; പണം വെള്ളത്തിൽ മുക്കി രക്ഷപ്പെടാൻ ശ്രമം , മൂന്ന് പേർ പിടിയിൽ

> **Lead Summary:** കോഴിക്കോട് : ജിമ്മിൻ്റെ മറവിൽ എം ഡി എം എ വിൽപ്പന നടത്തിയ പ്രതികൾ.

## Article Content

കോഴിക്കോട് : ജിമ്മിൻ്റെ മറവിൽ എം ഡി എം എ വിൽപ്പന നടത്തിയ പ്രതികൾ.

കോഴിക്കോട് സ്വദേശികളായ ജംഷീർ, ഇജാസ്, അർഷാദ് എന്നിവരാണ് പിടിയിലായത്. പയ്യാനക്കലിൽ ഫിറ്റ്നസ് സെന്ററിൻ്റെ മറവിൽ വൻതോതിൽ ലഹരിമരുന്ന് കച്ചവടം നടത്തിവന്ന പ്രതികളെ പോലീസ് സാഹസികമായി പിടികൂടി.

രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും പന്നിയങ്കര പോലീസും കുറച്ചുകാലമായി ഈ പ്രദേശം നിരീക്ഷിച്ച് വരികയായിരുന്നു. പയ്യാനക്കൽ കപ്പക്കൽ റോഡിൽ പ്രവർത്തിക്കുന്ന 'ബാക്ക് ടു ഫിറ്റ്' എന്ന ജിംനേഷ്യം കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വിൽപ്പന. സ്ഥാപനത്തിൽ നിന്ന് 250 ഗ്രാം എം ഡി എം എയും 40 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു.

സ്ത്രീകളും യുവാക്കളും അടക്കം ഇരുനൂറോളം പേർ പതിവായി വ്യായാമത്തിനെത്തുന്ന ജിമ്മാണിത്. ഇന്ന് രാവിലെ പോലീസ് സംഘം പരിശോധനയ്ക്കായി ജിമ്മിൽ എത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ലഹരിമരുന്ന് വിറ്റുകിട്ടിയ പണം തെളിവ് നശിപ്പിക്കാനായി വെള്ളത്തിൽ മുക്കിയ ശേഷമാണ് ഇവർ രക്ഷപ്പെടാൻ നോക്കിയത്. എന്നാൽ പൊലീസ് മൂവരെയും കീഴടക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373131/selling-mdma-under-the-guise-of-a-gym-attempting-to-escape-by-drowning-the-money-in-water-three-arrested)