---
title: "ടിപ്പർ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; ഡ്രൈവർക്ക് പരിക്ക്"
english_title: "Tipper falls 20 feet into a ditch; driver injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373092/tipper-falls-20-feet-into-a-ditch-driver-injured"
published_at: "2026-07-18T08:35:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5aed7d856eb_1000682324.jpg"
keywords: []
---

# ടിപ്പർ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** കവളങ്ങാട് : കൊച്ചി--ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ ടിപ്പർ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. വെള്ളി രാവിലെ ഏഴോടെയാണ് അപകടം. നേര്യമംഗലം ഭാഗത്തുനിന്ന് ഊന്നുകൽ ഭാഗത്തേക്ക് വന്ന ലോറി വൈദ്യുതിത്തൂണിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

## Article Content

കവളങ്ങാട് : കൊച്ചി--ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ ടിപ്പർ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. വെള്ളി രാവിലെ ഏഴോടെയാണ് അപകടം. നേര്യമംഗലം ഭാഗത്തുനിന്ന് ഊന്നുകൽ ഭാഗത്തേക്ക് വന്ന ലോറി വൈദ്യുതിത്തൂണിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റ ഡ്രൈവർ കുറ്റിലഞ്ഞി ചെല്ലിശേരി വിനോദിനെ (47) കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയുടെ മുൻഭാഗം തകർന്നു. ഊന്നുകൽ മുതൽ വില്ലാഞ്ചിറവരെ വൈദ്യുതിയും മുടങ്ങി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373092/tipper-falls-20-feet-into-a-ditch-driver-injured)