---
title: "ലോറി ഇടിച്ച് സ്കൂ‌ട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം ; അപകടം ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവെ"
english_title: "Scooter rider dies after being hit by lorry; accident while returning from temple visit."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372942/scooter-rider-dies-after-being-hit-by-lorry-accident-while-returning-from-temple-visit"
published_at: "2026-07-17T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59eb3ea0839_1000681414.jpg"
keywords: []
---

# ലോറി ഇടിച്ച് സ്കൂ‌ട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം ; അപകടം ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവെ

> **Lead Summary:** പത്തനംതിട്ട കുമ്പഴയിൽ ലോറി ഇടിച്ച് സ്കൂ‌ട്ടർ യാത്രക്കാരി മരിച്ചു. പുളിമുക്ക് സ്വദേശിനി ഉഷാകുമാരി ആണ് മരിച്ചത്.

## Article Content

പത്തനംതിട്ട കുമ്പഴയിൽ ലോറി ഇടിച്ച് സ്കൂ‌ട്ടർ യാത്രക്കാരി മരിച്ചു. പുളിമുക്ക് സ്വദേശിനി ഉഷാകുമാരി ആണ് മരിച്ചത്.

ഇന്ന് രാവിലെ ഭർത്താവ് സുരേന്ദ്രനൊപ്പം ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. സുരേന്ദ്രനാണ് സ്‌ട്ടർ ഓടിച്ചിരുന്നത്. പുനലൂർ-മൂവാറ്റുപുഴ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന ലോറി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഉഷാകുമാരി റോഡിലേക്ക് തെറിച്ചുവീണു. ഈ സമയം ലോറിയുടെ ടയർ ഉഷാകുമാരിയുടെ തലയിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്ത് വെച്ച് തന്നെ ഉഷാകുമാരി മരിച്ചു. സുരേന്ദ്രന് പരിക്കുകളില്ല.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുനലൂർ-മൂവാറ്റുപുഴ പാതയിലെ അപകട സാധ്യതയുള്ള ജംക്ഷനുകളിൽ ഒന്നാണ് കുമ്പഴ. ഇവിടെ നേരത്തെയും നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡ് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്ന ആവശ്യം നാട്ടുകാർ വീണ്ടും ഉന്നയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372942/scooter-rider-dies-after-being-hit-by-lorry-accident-while-returning-from-temple-visit)