---
title: "ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒൻപത് വയസുകാരൻ മരിച്ചു"
english_title: "Nine-year-old boy dies during surgery at General Hospital."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372591/nine-year-old-boy-dies-during-surgery-at-general-hospital"
published_at: "2026-07-15T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5787ffcb351_1000399141.png"
keywords: []
---

# ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒൻപത് വയസുകാരൻ മരിച്ചു

> **Lead Summary:** കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒൻപത് വയസുകാരൻ മരിച്ചു.

## Article Content

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒൻപത് വയസുകാരൻ മരിച്ചു.

ബേടകം തലേക്കുന്ന് സ്വദേശി അഷ്റഫ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ഇയാസാണ് മരിച്ചത്. കുണ്ടംകുഴി ഗവൺമെന്റ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഇയാസ്.

ശസ്ത്രക്രിയക്കിടെ ഉണ്ടായ സങ്കീർണതകളെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372591/nine-year-old-boy-dies-during-surgery-at-general-hospital)