---
title: "കിണറ്റിൽ വീണ കുറുക്കനെ പുറത്തെത്തിച്ചു"
english_title: "A fox that fell into a well was pulled out."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372455/a-fox-that-fell-into-a-well-was-pulled-out"
published_at: "2026-07-15T09:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57093f76554_1000678497.jpg"
keywords: []
---

# കിണറ്റിൽ വീണ കുറുക്കനെ പുറത്തെത്തിച്ചു

> **Lead Summary:** പറവൂർ : ഏഴിക്കര പള്ളിയാക്കൽ സഹകരണ ബാങ്കിന്റെ കടക്കര കവലയിലെ പൊക്കാളി റൈസ് മില്ലിനുമുന്നിലുള്ള കിണറ്റിൽ കുറുക്കൻ വീണു.

## Article Content

പറവൂർ : ഏഴിക്കര പള്ളിയാക്കൽ സഹകരണ ബാങ്കിന്റെ കടക്കര കവലയിലെ പൊക്കാളി റൈസ് മില്ലിനുമുന്നിലുള്ള കിണറ്റിൽ കുറുക്കൻ വീണു.

ചൊവ്വാഴ്ച രാവിലെ മില്ലിലെത്തിയ ജീവനക്കാരനാണ് കിണറ്റിലെ കുഴലിൽ പിടിച്ചുകിടക്കുന്ന കുറുക്കനെ കണ്ടത്. ജീവനുണ്ടായിരുന്നു. പുറത്തെത്തിക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും നടന്നില്ല.

വിവരം അറിയച്ചതിനെത്തുടർന്ന് എത്തിയ വനപാലകർ കിണറ്റിൽനിന്ന് കുറുക്കനെ ജീവനോടെ പുറത്തെത്തിച്ച് കൂട്ടിലാക്കി കൊണ്ടുപോയി. ഏഴിക്കര, കടക്കര ഭാഗത്ത് അടുത്തകാലത്തായി കുറുക്കന്മാരെ വ്യാപകമായി കണ്ടുവരുന്നുണ്ട്. എന്നാൽ, ഇവ ആരേയും കടിച്ചതായി അറിവില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372455/a-fox-that-fell-into-a-well-was-pulled-out)