---
title: "മുട്ട വാങ്ങുന്നതിനെച്ചൊല്ലി തർക്കം ; അടിപിടിയിൽ യുവാവ് റോഡിൽ തലയിടിച്ച് വീണ് മരിച്ചു"
english_title: "Argument over buying eggs; Young man dies after hitting head on road."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372327/argument-over-buying-eggs-young-man-dies-after-hitting-head-on-road"
published_at: "2026-07-14T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55ecd24a793_1000677629.jpg"
keywords: []
---

# മുട്ട വാങ്ങുന്നതിനെച്ചൊല്ലി തർക്കം ; അടിപിടിയിൽ യുവാവ് റോഡിൽ തലയിടിച്ച് വീണ് മരിച്ചു

> **Lead Summary:** മലപ്പുറം : കോഴിമുട്ട വാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് മലപ്പുറം മുന്നിയൂരിൽ ഒരാൾ മരിച്ചു.

## Article Content

മലപ്പുറം : കോഴിമുട്ട വാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് മലപ്പുറം മുന്നിയൂരിൽ ഒരാൾ മരിച്ചു.

മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ലത്തീഫ് എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു.

മുന്നിയൂരിലെ ഒരു കടയിൽ കോഴിമുട്ട വാങ്ങാൻ എത്തിയതായിരുന്നു ഫൈസലും ലത്തീഫും. ഇവിടെ വെച്ച് ഇരുവരും തമ്മിൽ നിസ്സാര കാര്യത്തിന് വാക്കുതർക്കമുണ്ടായി.

ഇതിന് പിന്നാലെ ലത്തീഫ് വാഹനത്തിൽ കയറി പോകുന്നതിനിടെ ഫൈസൽ ഇയാൾക്ക് നേരെ കോഴിമുട്ട എറിഞ്ഞു. ഇതോടെ വണ്ടി നിർത്തി ഇറങ്ങി വന്ന ലത്തീഫും ഫൈസലും തമ്മിൽ തെരുവിൽ വെച്ച് കടുത്ത അടിപിടിയായി.

അടിപിടിക്കിടെ ഫൈസൽ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ലത്തീഫിനെതിരെ പോലീസ് വധശ്രമത്തിന കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372327/argument-over-buying-eggs-young-man-dies-after-hitting-head-on-road)