---
title: "പിറവം നഗരസഭക്കെതിരെ പ്രതിഷേധം ; ടൗണിൽ കോലം കത്തിച്ചു"
english_title: "Protest against Piravom Municipality; Kolam burned in town."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372307/protest-against-piravom-municipality-kolam-burned-in-town"
published_at: "2026-07-14T12:15:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55dbb32d0fb_1000677333.jpg"
keywords: []
---

# പിറവം നഗരസഭക്കെതിരെ പ്രതിഷേധം ; ടൗണിൽ കോലം കത്തിച്ചു

> **Lead Summary:** പിറവം : കേരളാ കോൺഗ്രസ്‌ (എം )പിറവംമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പിറവം നഗരസഭയുടെ ക്രമറ്റോറിയത്തോടും, മാലിന്യ സംസ്കരണ പ്ലാന്റിനോടും കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് പ്രതീകാത്‌മകമായി പിറവം ടൗണിൽ കോലം കത്തിച്ച് പ്രതിഷേധിച്ചു.

## Article Content

പിറവം : കേരളാ കോൺഗ്രസ്‌ (എം )പിറവംമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പിറവം നഗരസഭയുടെ ക്രമറ്റോറിയത്തോടും, മാലിന്യ സംസ്കരണ പ്ലാന്റിനോടും കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് പ്രതീകാത്‌മകമായി പിറവം ടൗണിൽ കോലം കത്തിച്ച് പ്രതിഷേധിച്ചു.

ക്രമറ്റോറിയം തകരാറിൽ ആയതോടെ നാട്ടിലെ ഏറ്റവും പാവപെട്ട ഹൈന്ദവർ ആയ ആളുകളുടെ മരണം ഉണ്ടായാൽ മറ്റ് നഗരസഭകളിലോ, മറ്റ് പഞ്ചായത്തുകളിലോ കൊണ്ടുപോകേണ്ട ഗതികേടാണ് ഈ പ്രതിഷേധത്തിനു കാരണം.

അഞ്ചു മാസമായി നഗരസഭയുടെ ക്രിമറ്റോറിയവും മാലിന്യസംസ്കരണ പ്ലാൻറും തകരാറിലാണ്. 2013 ൽ 50 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച തെർമാക്സ‌്ൻ്റെ ഇൻസിനേറ്ററും കൊച്ചിൻ റിഫൈനറിയുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽനിന്നുള്ള 60 ലക്ഷം രൂപ ഉപയോഗിച്ച് 2016 ൽ പൂർത്തീകരിച്ച ക്രിമറ്റോറിയവുമാണ് അറ്റകുറ്റപ്പണി നടത്താതെ പ്രവർത്തനരഹിതമായത്. കാറ്റത്തൊടിഞ്ഞുപോയ പുകക്കുഴൽ സ്ഥാപിച്ചാൽ ക്രിമറ്റോറിയം പ്രവർത്തിപ്പിക്കാനാകും. എന്നാൽ, ഭരണസമിതി നിസംഗത തുടരുകയാണ്. ജില്ലാ സെക്രറി പി കെ ജോൺ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372307/protest-against-piravom-municipality-kolam-burned-in-town)