---
title: "ഹോട്ടലുകളിൽ പരിശോധന ; പഴകിയ ഭക്ഷണം പിടിച്ചെടുത്തു"
english_title: "Inspections at hotels; stale food seized."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372284/inspections-at-hotels-stale-food-seized"
published_at: "2026-07-14T10:48:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55c6b43e40e_1000677330.jpg"
keywords: []
---

# ഹോട്ടലുകളിൽ പരിശോധന ; പഴകിയ ഭക്ഷണം പിടിച്ചെടുത്തു

> **Lead Summary:** ആലുവ : ആലുവ നഗരസഭ ആരോഗ്യവിഭാഗം വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

## Article Content

ആലുവ : ആലുവ നഗരസഭ ആരോഗ്യവിഭാഗം വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

പറവൂർ കവലയിൽ പ്രവർത്തിക്കുന്ന നൂർജഹാൻ, കമ്മത്ത്സ് ഇൻ, ബിരിയാണി മഹൽ എന്നീ സ്ഥാപനങ്ങളിൽനിന്നാണ് ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത്. ശുചിത്വമില്ലെന്ന് കണ്ടെത്തിയ മറ്റു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

തുടർനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭചെയർപേഴ്സൺ സൈജി ജോളി അറിയിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ട‌ർമാരായ എ ഒ അനിൽകുമാർ, എം ഉമ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

കഴിഞ്ഞദിവസമാണ് ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാതലത്തിൽ ഹൈജീൻ മോണിറ്ററിങ് സ്ക‌്വാഡ് രൂപീകരിച്ച് ആലുവ നഗരസഭാ പ്രദേശത്ത് ശുചിത്വനിലവാരം ഉറപ്പുവരുത്തിയെന്ന് പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372284/inspections-at-hotels-stale-food-seized)