---
title: "യുവതിയെ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി"
english_title: "Woman found hanging in house under mysterious circumstances."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372249/woman-found-hanging-in-house-under-mysterious-circumstances"
published_at: "2026-07-14T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a559cbf1e431_1000677064.jpg"
keywords: []
---

# യുവതിയെ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** പത്തനംതിട്ട അടൂരിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

## Article Content

പത്തനംതിട്ട അടൂരിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

അടൂർ കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31)യാണ് മരിച്ചത്. സംഭവത്തിൽ ഏഴംകുളം സ്വദേശിയായ യുവതിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തിങ്കൾ രാത്രി ഏഴോടെയാണ് സംഭവം. വീടിനുള്ളിലെ കിടപ്പുമുറിയിലായിരുന്നു മൃതദേഹം കണ്ടത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവർ. ഷെഹനയുടെ വീട്ടിൽ നിന്നും ബഹളം കേട്ട് അയൽവാസികൾ അടൂർ നഗരസഭ കൗൺസിലർ നശ‌ൽ കാവിളയെ വിവരം അറിയിച്ചു. തുടർന്ന് നശ്‌മൽ വീട്ടിലെത്തി വീടിനുള്ളിൽ ഉണ്ടായിരുന്ന യുവാവിനോട് കതക് തുറക്കാൻ ആവശ്യപ്പെട്ടു. കതക് തുറന്നതോടെ വീടിനുള്ളിലെ സ്റ്റെയർ 

കെയസിന്റെ പിടിയിൽ ഷാളിൽ ഷെഹനയെ തൂങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടത്.

തുടർന്ന് അടൂർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യുവാവിന്റെ ശരീരത്തിൽ രക്തപാടുകൾ കണ്ടെത്തി. ശാസ്ത്രീയ പരിശോധനയ്ക്കും മൃതദേഹപരിശോധനയ്ക്കും ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്ന് അടൂർ ഡിവൈഎസ്‌പി വി എസ് പ്രദീപ്‌കുമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372249/woman-found-hanging-in-house-under-mysterious-circumstances)