---
title: "കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു"
english_title: "Student drowns while swimming in pool with friends."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372136/student-drowns-while-swimming-in-pool-with-friends"
published_at: "2026-07-13T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54978b27e06_1000676340.jpg"
keywords: []
---

# കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

> **Lead Summary:** ചേർത്തല : കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു.

## Article Content

ചേർത്തല : കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു.

ചേർത്തല നഗരസഭ 19-ാ-ാം വാർഡ് തച്ചപ്പൊഴിവെളി അനിൽകുമാർ-സൗമ്യ ദമ്പതികളുടെ മകൻ മഹാദേവ് (14) ആണ് മരിച്ചത്. കണിച്ചുകുളങ്ങര എസ്എൻ ട്രസ്‌റ്റ് സ്‌കൂൾ ഒന്‌പതാംക്ലാസ് വിദ്യാർഥിയാണ്. ഞായർ പകൽ രണ്ടോടെ തണ്ണീർമുക്കം പഞ്ചായത്ത് ഉടമസ്ഥതയിലെ വെള്ളിയാകുളത്തിലായിരുന്നു സംഭവം.

ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളംവച്ചപ്പോൾ ഓടിയെത്തിയവർ അഗ്നിരക്ഷാസേനയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ. മാധവൻ ഏകസഹോദരനാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372136/student-drowns-while-swimming-in-pool-with-friends)