---
title: "ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം"
english_title: "Biker dies in collision between lorry and bike."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372098/biker-dies-in-collision-between-lorry-and-bike"
published_at: "2026-07-13T10:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5474fd2aca2_1000405407.png"
keywords: []
---

# ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

> **Lead Summary:** മൂവാറ്റുപുഴ : ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

## Article Content

മൂവാറ്റുപുഴ : ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

തലയോലപ്പറമ്പ് വടയാർ മാലിത്തറയിൽ സുമിത് എം ഡേവിഡാണ് (ലിജോഷ്-41) മരിച്ചത്. പിറവം-മൂവാറ്റുപുഴ റോഡിൽ നോർത്ത് മാറാടി മഞ്ചരിക്കപ്പടി പള്ളിക്കുസമീപം വളവിൽ ശനി പകൽ പന്ത്രണ്ടോടെയാണ് അപകടം.

മൂവാറ്റുപുഴ ഡെന്റ്കെയർ സ്ഥാപനത്തിലെ ജീവനക്കാരനാണ്. വീട്ടിൽനിന്ന് ജോലിക്കായി മൂവാറ്റുപുഴയിലേക്ക് പോകുമ്പോൾ എതിരെയെത്തിയ സിമന്റ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.

മൂവാറ്റുപുഴ പൊലീസ്, അഗ്നി രക്ഷാസേന എന്നിവർ സ്ഥലത്തെത്തി മേൽനടപടികളെടുത്തു. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഞായർ വൈകിട്ട് നാലിന് ടിപിഎം മധുരവേലി സെമിത്തേരിയിൽ നടന്നു.

ഡേവിഡ് (ജോയ്)-ലീലാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: നിസി, തിരുവനന്തപുരം നെടുമങ്ങാട് വാണ്ടയിൽ കുന്നുംമുകൾ കുടുംബാംഗം. മക്കൾ: ജെയിൻ, ജുവാന, ജുവൽന (വിദ്യാർഥികൾ).

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372098/biker-dies-in-collision-between-lorry-and-bike)