---
title: "കുടുംബവഴക്ക് ; യുവാവിനെ ബന്ധു കുത്തിക്കൊന്നു"
english_title: "Family feud: Young man stabbed to death by relative."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372093/family-feud-young-man-stabbed-to-death-by-relative"
published_at: "2026-07-13T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54729706974_1000676208.jpg"
keywords: []
---

# കുടുംബവഴക്ക് ; യുവാവിനെ ബന്ധു കുത്തിക്കൊന്നു

> **Lead Summary:** ആലപ്പുഴ : തുമ്പോളിയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ ബന്ധു കുത്തിക്കൊന്നു.

## Article Content

ആലപ്പുഴ : തുമ്പോളിയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ ബന്ധു കുത്തിക്കൊന്നു.

ആലപ്പുഴ കാഞ്ഞിരംചിറ പുന്നക്കൽ വീട്ടിൽ മനീഷ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവശേഷം ഓടിരക്ഷപ്പെട്ട പ്രതി റോബിനെ രാത്രിയോടെ അരൂരിൽനിന്ന് പൊലീസ് പിടികൂടി. ഞായർ വൈകിട്ട് 5.30 ഓടെ തുമ്പോളി മംഗലത്തമുള്ള മനീഷിന്റെ വാടകവീട്ടിലായിരുന്നു കൊലപാതകം.

റോബിന്റെ ഭാര്യ മനീഷിന്റെ വീട്ടിലെത്തിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. റോബിൻ്റെ ഭാര്യക്കും നേരിയ പരിക്കുണ്ട്. മനീഷിനെ നാട്ടുകാർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372093/family-feud-young-man-stabbed-to-death-by-relative)