---
title: "യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Woman found dead in in-laws' home."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372059/woman-found-dead-in-in-laws-home"
published_at: "2026-07-13T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a544af1d3f6b_1000460626.png"
keywords: []
---

# യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരത്ത് ശ്രീകാര്യം വിളവൂർക്കലിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

തിരുവനന്തപുരത്ത് ശ്രീകാര്യം വിളവൂർക്കലിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

കാവ്യ (30)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജനാലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം നടന്നത്. എട്ട് വർഷം മുൻപായിരുന്നു കാവ്യയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. യുവതിക്ക് രണ്ടും ആറും വയസ് പ്രായമുള്ള കുട്ടികളുണ്ട്. കുട്ടികൾക്ക് ഭക്ഷണം നൽകാൻ വേണ്ടി മുറിക്ക് അകത്തുകയറിയ കാവ്യയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മലയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372059/woman-found-dead-in-in-laws-home)