---
title: "യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Woman found dead in pond."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371921/woman-found-dead-in-pond"
published_at: "2026-07-11T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a526535ae537_1000674732.jpg"
keywords: []
---

# യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** പെരുമ്പിലാവിൽ യുവതി കുളത്തിൽ മരിച്ച നിലയിൽ. തലപ്പള്ളി പറമ്പിൽ വീട്ടിൽ രാജീവിന്റെ ഭാര്യ ആതിര യാണ് മരിച്ചത്. ഇന്നലെ ഏഴരയോടെയാണ് യുവതിയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ പൂയം കുളത്തിൽ ആതിരയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

## Article Content

പെരുമ്പിലാവിൽ യുവതി കുളത്തിൽ മരിച്ച നിലയിൽ. തലപ്പള്ളി പറമ്പിൽ വീട്ടിൽ രാജീവിന്റെ ഭാര്യ ആതിര യാണ് മരിച്ചത്. ഇന്നലെ ഏഴരയോടെയാണ് യുവതിയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ പൂയം കുളത്തിൽ ആതിരയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

രാത്രി 11 മണിയോടെയാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഫോണും സ്‌കൂട്ടറും കുളത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ കുളത്തിൽ മൃതദേഹം കണ്ടെത്തി. കുന്നംകുളം അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. എടപ്പാളിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ആതിര

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371921/woman-found-dead-in-pond)