---
title: "കടപ്പുറത്ത് തലവേർപ്പെട്ട നിലയിൽ മൃതദേഹം കരയ്ക്കടിഞ്ഞു ; ആളെ തിരിച്ചറിഞ്ഞിട്ടില്ല"
english_title: "A decapitated body washes up on the beach; the person has not been identified."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371826/a-decapitated-body-washes-up-on-the-beach-the-person-has-not-been-identified"
published_at: "2026-07-11T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51f7c08026d_1000674241.jpg"
keywords: []
---

# കടപ്പുറത്ത് തലവേർപ്പെട്ട നിലയിൽ മൃതദേഹം കരയ്ക്കടിഞ്ഞു ; ആളെ തിരിച്ചറിഞ്ഞിട്ടില്ല

> **Lead Summary:** കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലവേർപ്പെട്ട നിലയിലുള്ള മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം പുരുഷൻതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടെത്.

## Article Content

കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലവേർപ്പെട്ട നിലയിലുള്ള മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം പുരുഷൻതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടെത്.

സംഭവത്തിൽ ബേക്കൽ കോസ്റ്റൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിൽ കാലിലെ മാംസഭാഗങ്ങളും വേർപ്പെട്ട നിലയിലാണ്. അസ്ഥികൾ പുറത്തേക്ക് തള്ളിയിട്ടുണ്ട്. തലവേർപ്പെട്ട നിലയിലായതിനാൽ മുങ്ങിമരണമാകാൻ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. എവിടെയെങ്കിലും കുഴിച്ചിട്ട മൃതദേഹം തിരമാലയിൽപ്പെട്ട് ഒഴുകിയെത്തിയതാണോ എന്നും സംശയമുണ്ട്.

ഇന്ന് രാവിലെയാണ് മൃതദേഹം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവർ അടുത്തെത്തി നോക്കുമ്പോഴാണ് മൃതദേഹത്തിന് തലയില്ലെന്ന് മനസിലാക്കുന്നത്. കടലിൽ വീണപ്പോൾ തല വിച്ഛേദിക്കപ്പെട്ടതാണോ എന്നതടക്കമുള്ള സംശയങ്ങളും പൊലീസിനുണ്ട്.പിന്നാലെ പൊലീസിൽ വിവരം അറിയിച്ചു.

ബേക്കൽ കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിൻ്റെ കഴുത്ത് മുതൽ താഴേക്ക് ശസ്ത്രക്രിയ നടത്തിയതിൻ്റെ പാടുകൾ ഉണ്ടെന്നാണ് മത്സത്തൊഴിലാളികൾ പറയുന്നത്.വലയിൽ കുടുങ്ങിയ അടയാളമുണ്ടെന്നും പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371826/a-decapitated-body-washes-up-on-the-beach-the-person-has-not-been-identified)