---
title: "പ്രണയ പക ; പെൺകുട്ടിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി , 21 കാരൻ അറസ്റ്റിൽ"
english_title: "Love vendetta; Girl murdered by boyfriend, 21-year-old arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371796/love-vendetta-girl-murdered-by-boyfriend-21-year-old-arrested"
published_at: "2026-07-11T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51dc6aa02dd_1000406193.png"
keywords: []
---

# പ്രണയ പക ; പെൺകുട്ടിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി , 21 കാരൻ അറസ്റ്റിൽ

> **Lead Summary:** മുംബൈ സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 21 കാരൻ അറസ്റ്റിൽ.

## Article Content

മുംബൈ സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 21 കാരൻ അറസ്റ്റിൽ.

സൂരജ് വാഗ്മാരെ എന്ന യുവാവിനെയാണ് സമത നഗർ പൊലീസ് പിടികൂടിയത്. 17 വയസ്സുകാരിയായിരുന്നു കൊല്ലപ്പെട്ടത്.

പെൺകുട്ടിക്ക് മറ്റൊരാളുമായി സൗഹൃദമുണ്ടെന്ന സംശയവും വിവാഹത്തെച്ചൊല്ലിയുള്ള തർക്കവുമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും തമ്മിലുള്ള തർക്കം മൂത്തപ്പോൾ പ്രതി കത്തിയെടുത്ത് പെൺകുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു.

വനമേഖലയിൽ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് ക്രൈം ബ്രാഞ്ചും ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ പിടികൂടാനായി സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ മൊബൈൽ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ സമഗ്രമായ അന്വേഷണമാണ് സൂരജ് വാഗ്മാരെയെ കുടുക്കിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371796/love-vendetta-girl-murdered-by-boyfriend-21-year-old-arrested)