---
title: "പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി"
english_title: "Body of young man found floating in river."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371631/body-of-young-man-found-floating-in-river"
published_at: "2026-07-10T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50a90b68a9e_1000673105.jpg"
keywords: []
---

# പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** ഓടായിക്കൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മമ്പാട് ബീമ്പുങ്ങൽ സ്വദേശി പനയംതൊടിക യാഷിക്കിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

## Article Content

ഓടായിക്കൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മമ്പാട് ബീമ്പുങ്ങൽ സ്വദേശി പനയംതൊടിക യാഷിക്കിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ചൊവ്വാഴ്‌ച ഒഴുക്കിൽപെട്ട യാഷിക്കിനെ കണ്ടെത്താൻ നാല് ദിവസങ്ങളായി തിരച്ചിൽ തുടരുകയായിരുന്നു. ഇന്ന് ചാലിയാറിൽ എടവണ്ണ ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സന്നദ്ധപ്രവർത്തകരും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് തിരച്ചിൽ നടത്തിയത്.

ഗായകൻ കൂടിയാണ് മരിച്ച യാഷിക്. മഴയിൽ ചാലിയാറിലൂടെ ഒഴുകിയെത്തുന്ന മരങ്ങൾ പിടിച്ചെടുക്കുന്നതിനിടെയാണ് യാഷിക്ക് അപകടത്തിൽപെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ സാഹസികമായി രക്ഷപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371631/body-of-young-man-found-floating-in-river)