---
title: "പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Plus Two student found hanging."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371628/plus-two-student-found-hanging"
published_at: "2026-07-10T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50a7515e32a_1000406302.png"
keywords: []
---

# പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** പത്തനംതിട്ട കോന്നിയിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ.

## Article Content

പത്തനംതിട്ട കോന്നിയിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ.

വട്ടക്കാവ് സ്വദേശിയായ ശബരി (17) യാണ് മരിച്ചത്. വീടിന്റെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.

വാർഡ് മെമ്പർ വിവരമറിയിച്ചതിനെ തുടർന്ന് കോന്നി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ശബരിയുടെ പിതാവ് വിദേശത്തായതിനാൽ അമ്മയും അനിയത്തിയും അമ്മൂമ്മയും മാത്രമാണ് നിലവിൽ വീട്ടിലുള്ളത്. മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഒന്നും തന്നെയില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് വ്യക്തമാക്കുന്നത്.

വ്യക്തിപരമായ കാരണങ്ങളാകാം കൗമാരക്കാരനെ ഇത്തരമൊരു തീവ്ര തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371628/plus-two-student-found-hanging)