---
title: "വ്യാപാരസ്ഥാപനങ്ങളിൽ മോഷണം ; പ്രതിക്കായി അന്വേഷണം"
english_title: "Theft in shops; search for suspect underway."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371593/theft-in-shops-search-for-suspect-underway"
published_at: "2026-07-10T11:59:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5091540412f_1000672592.jpg"
keywords: []
---

# വ്യാപാരസ്ഥാപനങ്ങളിൽ മോഷണം ; പ്രതിക്കായി അന്വേഷണം

> **Lead Summary:** **ഉദയംപേരൂർ** : ഉദയംപേരൂരിൽ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം.

## Article Content

**ഉദയംപേരൂർ** : ഉദയംപേരൂരിൽ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം.

വൈക്കം റോഡിൽ വില്ലേജ് ഓഫീസിന് സമീപത്തുള്ള ദർശന സൂപ്പർമാർക്കറ്റിലും മാങ്കായി കവലയിലെ സിവി ഫൈനാൻസിലുമാണ് ബുധൻ രാത്രിയിൽ താഴ് തകർത്ത് മോഷണം നടന്നത്.

രാത്രി 12 ഓടെ ദർശന സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയശേഷം മാങ്കായി കവലയിലെ സിവി ഫൈനാൻസിലും മോഷ്‌ടാവ് എത്തിയതായാണ് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്.

രാത്രി 10.45 ഓടെ ഫൈനാൻസ് സ്ഥാപനത്തിലെ സിസിടിവി മറ്റൊരു ദിശയിലേക്ക് തിരിച്ചുവച്ചതായി ദൃശ്യങ്ങളിലുണ്ട്.

സൂപ്പർമാർക്കറ്റിൻ്റെ അകത്തുകടന്ന മോഷ്ടാവ് മൂന്ന് മേശവലിപ്പുകളിലായി സൂക്ഷിച്ച 1,19,000 രൂപ മോഷ്ട‌ിച്ചതായാണ് പരാതി. സിവി ഫൈനാൻസിൻ്റെ ഷട്ടർ ഉയർത്തിയാണ് മോഷ്ട‌ാവ് അകത്തുകടന്നത്.

എന്നാൽ, സ്ഥാപനത്തിലെ ലോക്കർ തുറക്കാനായില്ല. സ്വർണാഭരണ വിൽപ്പനയുള്ള സ്ഥാപനത്തിലെ പുറത്തുസൂക്ഷിച്ച കുറച്ച് ആഭരണങ്ങൾ നഷ്‌ടപ്പെട്ടതായി പറയുന്നു.

വിരലടയാളവിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തൃക്കാക്കര എസിപി ആർ മനോജ് കുമാർ, ഹിൽപാലസ് എസ്എച്ച്ഒ ടി ജി രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371593/theft-in-shops-search-for-suspect-underway)