---
title: "വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Elderly man found dead inside house."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371530/elderly-man-found-dead-inside-house"
published_at: "2026-07-10T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a506c23a4f2b_1000672726.jpg"
keywords: []
---

# വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം : കരകുളത്തെ വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഏണിക്കര പൂച്ചെടിവിള ജയാ നിവാസിൽ രവീന്ദ്രനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം : കരകുളത്തെ വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഏണിക്കര പൂച്ചെടിവിള ജയാ നിവാസിൽ രവീന്ദ്രനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒറ്റയ്ക്കു താമസിക്കുകയായിരുന്നു.മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ട്. ജനലിലൂടെ നായ വീടിനുള്ളിൽ കയറി മൃതദേഹത്തിൽ നിന്ന് മാംസം കടിച്ചെടുത്ത നിലയിലായിരുന്നു.

അസ്ഥികൂടം കട്ടിലിലും തലയോട്ടി തറയിലുമായിരുന്നു. സ്വർണാഭരണങ്ങൾ ദേഹത്ത് ഉണ്ടായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് പറഞ്ഞു. പെൻഷൻ കൊണ്ടുവന്ന ആൾ വിളിച്ചിട്ടും കാണാത്തതിനെ തുടർന്ന് മകനെ വിവരം അറിയിച്ചു.

തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് വീട് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഭാര്യ: പരേതയായ ലളിതമ്മ. മക്കൾ: ജയകുമാർ, ഗിരീഷ്‌കുമാർ, ലത കുമാരി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371530/elderly-man-found-dead-inside-house)