---
title: "കൂത്താട്ടുകുളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം"
english_title: "Elderly man dies after being hit by lorry while crossing road in Koothattukulam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371413/elderly-man-dies-after-being-hit-by-lorry-while-crossing-road-in-koothattukulam"
published_at: "2026-07-09T15:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f6b6be2957_1000672033.jpg"
keywords: []
---

# കൂത്താട്ടുകുളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം

> **Lead Summary:** കൂത്താട്ടുകുളം : റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികൻ മരിച്ചു. ചോരക്കുഴി കൂത്താട്ടുകുളം സൗത്ത് ചൂളായിക്കോട്ടിൽ സി.ജെ. ജോസഫ് ആണ് മരിച്ചത്.

## Article Content

കൂത്താട്ടുകുളം : റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികൻ മരിച്ചു. ചോരക്കുഴി കൂത്താട്ടുകുളം സൗത്ത് ചൂളായിക്കോട്ടിൽ സി.ജെ. ജോസഫ് ആണ് മരിച്ചത്.

തിങ്കളാഴ്ച്‌ച വൈകുന്നേരം നാല് മണിയോടെ വീടിന് സമീപമുള്ള എംസി റോഡിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ കൂത്താട്ടുകുളം ഭാഗത്ത് നിന്നെത്തിയ പാൽ ലോറി ജോസഫിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ വാഹനം നിർത്തി ഇറങ്ങി ഓടിപ്പോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സമീപത്തെ കൃഷ്‌ണ പാച്ച് വർക്സ‌് വർക്ക്ഷോപ്പിലെ സാജൻ പള്ളിപ്പറമ്പിലും സന്തോഷും ചേർന്ന് ഗുരുതരമായി പരിക്കേറ്റ ജോസഫിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ പരേതയായ ബേബി ജോസഫ്. മക്കൾ: രജീഷ് (ഓസ്ട്രേലിയ), പരേതനായ വിനീഷ്. മരുമക്കൾ: മായ (നഴ്സ്, ഓസ്ട്രേലിയ), ഷിങ്കിൾ (അധ്യാപിക, ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, പാലക്കുഴ).

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371413/elderly-man-dies-after-being-hit-by-lorry-while-crossing-road-in-koothattukulam)