---
title: "മുളന്തുരുത്തിയിൽ കടയിൽ വൻ മോഷണം ; മൂന്ന് പേർ പിടിയിൽ"
english_title: "Massive theft at a shop in Mulanthuruthy; Three arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371407/massive-theft-at-a-shop-in-mulanthuruthy-three-arrested"
published_at: "2026-07-09T14:53:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f68975aca4_1000671938.jpg"
keywords: []
---

# മുളന്തുരുത്തിയിൽ കടയിൽ വൻ മോഷണം ; മൂന്ന് പേർ പിടിയിൽ

> **Lead Summary:** മുളന്തുരുത്തി : മുളന്തുരുത്തിയിൽ കടയുടെ മുൻവശത്തെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് ക്യാഷ് കൗണ്ടറിലും ഓഫീസിലും ആയി സൂക്ഷിച്ചിരുന്ന അമ്പതിനായിരം രൂപയും പതിനയ്യായിരം രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകളും മോഷ്ടിച്ച് കടന്നു കളഞ്ഞ നാല് പേർ പിടിയിൽ.

## Article Content

മുളന്തുരുത്തി : മുളന്തുരുത്തിയിൽ കടയുടെ മുൻവശത്തെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് ക്യാഷ് കൗണ്ടറിലും ഓഫീസിലും ആയി സൂക്ഷിച്ചിരുന്ന അമ്പതിനായിരം രൂപയും പതിനയ്യായിരം രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകളും മോഷ്ടിച്ച് കടന്നു കളഞ്ഞ നാല് പേർ പിടിയിൽ.

തൃശൂർ കല്ലൂർമാമ്പ്ര ചെമ്പട്ട് വീട്ടിൽ റിയാദ്(26), കൊടുങ്ങല്ലൂർ തക്കരമട വീട്ടിൽ തൻസീർ (28), ആല നെല്ലിപ്പറമ്പത്ത് വീട്ടിൽ ബൈജു (29) എന്നിവരെയാണ് മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്‌തത്.

 ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ റിയാദ് ഇതിനു മുമ്പ് ബൈക്ക് മോഷ്ട്‌ടിച്ചതായി സമ്മതിച്ചു.

ഈ ബൈക്ക് പിന്നീട് പോലീസ് കണ്ടെത്തി. റിയാദിന് കൊരട്ടി, മുനമ്പം, ചാലക്കുടി, ആലുവ,പൂച്ചാക്കൽ. ഊന്നുകൽ, കരിയിലകുളങ്ങര, എറണാകുളം നോർത്ത്, അങ്കമാലി, ചെങ്ങമനാട്, ആലങ്ങാട്, കുന്നംകുളം, പേരമംഗലം, കോട്ടക്കൽ, മാള, പുത്തൻകുരിശ്,മൂവാറ്റുപുഴ, കുറുപ്പംപടി തുടങ്ങിയ സ്റ്റേഷനുകളിൽ വിവിധ സ്റ്റേഷനുകളിൽ 24 കേസുകളിൽ പ്രതിയാണ്.

തൻസീർ വിവിധ പോലീസ് സ്റ്റേഷനുകളിലായി 24 കേസുകളിൽ പ്രതിയാണ്. ബൈജു വിവിധ സ്റ്റേഷനുകളിൽ പതിനഞ്ച് കേസുകളിൽ പ്രതിയാണ്. ഇൻസ്‌പെക്‌ടർ പി. സംഗീത്, എസ്. ഐ ആർ. പ്രിൻസിഎന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371407/massive-theft-at-a-shop-in-mulanthuruthy-three-arrested)