---
title: "സ്വത്തുതർക്കത്തെ തുടർന്ന് അച്ഛനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി ; മകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ"
english_title: "Father sent to mental health center over property dispute; Four people including son arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371305/father-sent-to-mental-health-center-over-property-dispute-four-people-including-son-arrested"
published_at: "2026-07-09T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f1e515d373_1000671496.jpg"
keywords: []
---

# സ്വത്തുതർക്കത്തെ തുടർന്ന് അച്ഛനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി ; മകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

> **Lead Summary:** കട്ടപ്പന: സ്വത്തുതർക്കത്തെ തുടർന്ന് മകന്റെ നേതൃത്വത്തിലുള്ള സംഘം മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ കേസിൽ രണ്ടുപേരെ കൂടി കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തു.

## Article Content

കട്ടപ്പന: സ്വത്തുതർക്കത്തെ തുടർന്ന് മകന്റെ നേതൃത്വത്തിലുള്ള സംഘം മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ കേസിൽ രണ്ടുപേരെ കൂടി കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തു.

പാലക്കാട് മണ്ണാർകാട് പാലവീട്ടിൽ സുരേഷ്(25), മണ്ണാർകാട് ഡിസൂസ വീട്ടിൽ സെബാസ്റ്റ്യൻ(30) എന്നിവരാണ് പിടിയിലായത്. പടമുഖം കൊച്ചുപറമ്പിൽ മോഹൻദാസിനെ തട്ടിക്കൊണ്ടുപോയ കേസിൽ മകൻ ദീപു, സുഹൃത്ത് മുഹമ്മദ് ഫാസിൽ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഒരാൾ കൂടി പിടിയിലാകാനുണ്ട്.

സ്വത്തുതർക്കത്തിൽ മോഹൻദാസും മകൻ ദീപുവും തമ്മിൽ കേസ് നിലവിലുണ്ട്. മോഹൻദാസ് സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെ ജൂൺ 12ന് ദീപുവും സുഹൃത്തുക്കളും ചേർന്ന് മോഹൻദാസിനെ തട്ടിക്കൊണ്ടുപോയി പാലക്കാട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. സഹോദരി നൽകിയ പരാതിയിൽ ഇദ്ദേഹത്തെ കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371305/father-sent-to-mental-health-center-over-property-dispute-four-people-including-son-arrested)