---
title: "വീടിനു സമീപത്തുനിന്ന് പിടികൂടിയ പെരുമ്പാമ്പിനെ കൊന്നു മാംസമാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ചു ; ഒരാൾ പിടിയിൽ"
english_title: "A python caught near a house was killed, turned into meat and stored in the fridge; one person arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371300/a-python-caught-near-a-house-was-killed-turned-into-meat-and-stored-in-the-fridge-one-person-arrested"
published_at: "2026-07-09T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f28c8de5cf_1000671578.jpg"
keywords: []
---

# വീടിനു സമീപത്തുനിന്ന് പിടികൂടിയ പെരുമ്പാമ്പിനെ കൊന്നു മാംസമാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ചു ; ഒരാൾ പിടിയിൽ

> **Lead Summary:** പാലാ : വീടിനു സമീപത്തുനിന്ന് പിടികൂടിയ പെരുമ്പാമ്പിനെ കൊന്നു മാംസമാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. വെട്ടുകല്ലേൽ ഷിജോ എന്നയാളാണ് വനംവകുപ്പിൻ്റെ പിടിയിലായത്.

## Article Content

പാലാ : വീടിനു സമീപത്തുനിന്ന് പിടികൂടിയ പെരുമ്പാമ്പിനെ കൊന്നു മാംസമാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. വെട്ടുകല്ലേൽ ഷിജോ എന്നയാളാണ് വനംവകുപ്പിൻ്റെ പിടിയിലായത്.

സംഭവത്തെക്കുറിച്ച് ലഭിച്ച വിവരത്തെത്തുടർന്ന് പൊലീസും എരുമേലിയിൽനിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി ഷിജോയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ തോതിൽ പെരുമ്പാമ്പിൻ്റെ മാംസം കണ്ടെടുത്തത്.

ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന 3 കിലോയോളം വരുന്ന മാംസമാണ് പിടിച്ചെടുത്തത്. നിയമവിരുദ്ധമായി പാമ്പിനെ പിടികൂടി മാംസം കൈവശം വെച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371300/a-python-caught-near-a-house-was-killed-turned-into-meat-and-stored-in-the-fridge-one-person-arrested)