---
title: "വീടിന് മുന്നിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം"
english_title: "Elderly man dies after getting his head stuck in elevator in front of his house."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371181/elderly-man-dies-after-getting-his-head-stuck-in-elevator-in-front-of-his-house"
published_at: "2026-07-08T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e0fd54c012_1000670831.jpg"
keywords: []
---

# വീടിന് മുന്നിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം

> **Lead Summary:** വീടിന് മുന്നിലെ ലിഫ്റ്റ‌ിൽ തല കുടുങ്ങി വയോധികൻ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്ക് സ്വദേശി മാത്തുക്കുട്ടി ആണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.

## Article Content

വീടിന് മുന്നിലെ ലിഫ്റ്റ‌ിൽ തല കുടുങ്ങി വയോധികൻ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്ക് സ്വദേശി മാത്തുക്കുട്ടി ആണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.

ശാരീരിക പരിമിതിയുള്ള വ്യക്തിയായിരുന്നു മാത്തുക്കുട്ടി. വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനായി വീടിന് മുന്നിൽ പ്രത്യേകമായി സ്ഥാപിച്ചിരുന്ന ലിഫ്റ്റിലാണ് അപകടം സംഭവിച്ചത്. ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ തല കുടുങ്ങുകയായിരുന്നു.

വിവരമറിഞ്ഞ് ഫയർഫോഴ്‌സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി മാത്തുക്കുട്ടിയെ പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371181/elderly-man-dies-after-getting-his-head-stuck-in-elevator-in-front-of-his-house)