---
title: "രണ്ട് കുടുംബങ്ങൾ തമ്മിൽ സംഘർഷം ; ഒരാൾ കുത്തേറ്റ് മരിച്ചു"
english_title: "Conflict between two families; one stabbed to death."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371057/conflict-between-two-families-one-stabbed-to-death"
published_at: "2026-07-07T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4d27cbc9b17_1000373857.png"
keywords: []
---

# രണ്ട് കുടുംബങ്ങൾ തമ്മിൽ സംഘർഷം ; ഒരാൾ കുത്തേറ്റ് മരിച്ചു

> **Lead Summary:** ഡൽഹിയിലെ മംഗോൾപുരി പ്രദേശത്ത് രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.

## Article Content

ഡൽഹിയിലെ മംഗോൾപുരി പ്രദേശത്ത് രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.

സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

മംഗോൾപുരി സ്വദേശിയായ മഹേഷ് ആണ് മരിച്ചതെന്നും മുകേഷ് (35 എന്ന വ്യക്തിക്കാണ് പരിക്കേറ്റതെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്‌ച രാത്രി 9.37 ഓടെയാണ് സംഭവം.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും, മഹേഷിനെ കുടുംബം സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ വെച്ച് മരിച്ചതായി സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.

മഹേഷിൻ്റെ പുറകിലാണ് കുത്തേറ്റത്. ഇടതു തുടയിൽ കുത്തേറ്റ മുകേഷിനെയും അതേ ആശുപത്രിയിൽ തന്നെയാണ് പ്രവേശിപ്പിച്ചത്. മംഗോൾപുരിയിൽ അടുത്തടുത്തായി താമസിക്കുന്ന രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ദീർഘകാല തർക്കമാണ് അക്രമത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371057/conflict-between-two-families-one-stabbed-to-death)