---
title: "സ്കൂട്ടർ കാറിലിടിച്ച് അപകടം ; കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "College student dies in scooter-car accident."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/370974/college-student-dies-in-scooter-car-accident"
published_at: "2026-07-07T14:25:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cc03c92ce9_1000405407.png"
keywords: []
---

# സ്കൂട്ടർ കാറിലിടിച്ച് അപകടം ; കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** കോലഞ്ചേരി: വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു.

## Article Content

കോലഞ്ചേരി: വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു.

തൊടുപുഴ മടക്കത്താനം വാഴക്കുളം ശിവ നിവാസിൽ എസ്. രാഹുൽ (20) ആണ് മരിച്ചത്. വരിക്കോലി മുത്തൂറ്റ് എൻജിനിയറിങ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥിയായിരുന്നു. കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ കടമറ്റം പെരുവംമൂഴിയിൽ വെച്ചായിരുന്നു അപകടം.

രാഹുലിനൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന സുഹൃത്തും സഹപാഠിയുമായ വാഴക്കുളം സ്വദേശി ജൂലിയൻ ജോസഫ് (21) നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ ജൂലിയൻ ജോസഫ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം രാഹുലിന്റെ സംസ്കാരം നടത്തി.തിങ്കളാഴ്‌ച രാവിലെ 7.30ഓടെയാണ് അപകടം സംഭവിച്ചത്. രാഹുലും ജൂലിയനും ഒന്നിച്ച് സ്കൂട്ടറിൽ കോളേജിലേക്ക് പോവുകയായിരുന്നു. പെരുവംമൂഴിയിൽ വെച്ച് മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടർ കാറിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഈ സമയം എതിരെ വന്ന ലോറിയുടെ അടിയിലേക്ക് രാഹുൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ഉടൻ തന്നെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/370974/college-student-dies-in-scooter-car-accident)