---
title: "തുണയേകാം അഭിനവിന്.... പന്ത്രണ്ടുവയസുകാരൻ സഹായം തേടുന്നു"
english_title: "Lending a helping hand to Abhinav... A 12-year-old seeks assistance"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/370951/lending-a-helping-hand-to-abhinav-a-12-year-old-seeks-assistance"
published_at: "2026-07-07T13:36:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cb4c049989_Untitled-1.jpg"
keywords: []
---

# തുണയേകാം അഭിനവിന്.... പന്ത്രണ്ടുവയസുകാരൻ സഹായം തേടുന്നു

> **Lead Summary:** കൂത്താട്ടുകുളം : പന്ത്രണ്ടുവയസ്സുകാരൻ്റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു. പാലക്കുഴ കാവുംഭാഗം മുണ്ടോക്കണ്ടത്തിൽ സന്തോഷിന്റെയും ശ്രീകലയുടെയും മകൻ അഭിനവാണ് ചികിത്സയിലുള്ളത്. വടകര ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥിയായ അഭിനവിന് ജന്മനാ കരൾരോഗം കണ്ടെത്തിയിരുന്നു. മരുന്നുകഴിച്ച് അസുഖം മാറ്റാമെന്ന് കരുതിയെങ്കിലും നടന്നില്ല.

## Article Content

കൂത്താട്ടുകുളം : പന്ത്രണ്ടുവയസ്സുകാരൻ്റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു. പാലക്കുഴ കാവുംഭാഗം മുണ്ടോക്കണ്ടത്തിൽ സന്തോഷിന്റെയും ശ്രീകലയുടെയും മകൻ അഭിനവാണ് ചികിത്സയിലുള്ളത്. വടകര ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥിയായ അഭിനവിന് ജന്മനാ കരൾരോഗം കണ്ടെത്തിയിരുന്നു. മരുന്നുകഴിച്ച് അസുഖം മാറ്റാമെന്ന് കരുതിയെങ്കിലും നടന്നില്ല.

വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും കരൾ മാറ്റിവയ്ക്കുകയല്ലാതെ മാർഗമില്ലെന്നാണ് ഡോക്‌ടർമാരുടെ നിർദേശം. 22 ലക്ഷം രൂപയാണ് ചികിത്സാച്ചെലവ് കണക്കാക്കുന്നത്. കൂലിപ്പണിക്കാരനായ സന്തോഷിന് ഈ തുക കണ്ടെത്താൻ സാധിക്കില്ല. കരൾ നൽകാൻ മാതാപിതാക്കൾ തയ്യാറാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ അഭിനവ് ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് ടി എൻ സുനിൽ, വാർഡംഗം എം സി ബിനേഷ്, കുട്ടിയുടെ അച്ഛൻ എം ടി സന്തോഷ് എന്നിവരുടെ പേരിൽ യൂണിയൻ ബാങ്ക് പാലക്കുഴ ശാഖയിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: -446602010012026. ഐഎഫ്എസി -UBIN0544663.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/370951/lending-a-helping-hand-to-abhinav-a-12-year-old-seeks-assistance)